കാലവർഷം: 48 വില്ലേജുകളിലായി ഒമ്പത് കോടി രൂപയുടെ കൃഷിനാശം

ബാധിച്ചത് 2735 കർഷകരെ മലപ്പുറം: കാലവർഷത്തിൽ ഇതുവരെ ജില്ലയിൽ ഒമ്പത് കോടി‍യോളം രൂപയുടെ കൃഷിനാശമുണ്ടായതായി പ്രാഥമിക കണക്കുകൾ. 48 വില്ലേജുകളിലായി 8.994 കോടിയുടെ നഷ്ടമാണ് പ്രിൻസിപ്പൽ കൃഷി ഓഫിസർ നൽകിയ റിപ്പോർട്ടിലുള്ളത്. ജൂൺ ഒന്ന് മുതൽ 18 വരെയുള്ള കണക്കാണിത്. ആകെ 607.29 ഹെക്റ്ററിലാണ് കൃഷിനാശം. 2735 കർഷകരെ ഇത് ബാധിച്ചു. ഏറ്റവും വലിയ നഷ്ടം വാഴകൃഷിയിലാണ്. ആകെ 136.97 ഹെക്ടറിൽ 2,64,849 കുലച്ച വാഴകളും 77,576 കുലക്കാത്തവയും മഴക്കെടുതിയുടെ ഭാഗമായി. യഥാക്രമം 5.83 കോടിയും 77.58 ലക്ഷവും രൂപയാണ് നഷ്ടം. 1073 കായ്ഫലമുള്ള തെങ്ങുകളും 20 തെങ്ങിൻതൈകളും കടപുഴകി. നഷ്ടം യഥാക്രമം 21.46 ലക്ഷവും 20,000 രൂപയും. 51.48 ഏക്കറിൽ വെറ്റില കൃഷി നശിച്ചപ്പോഴുണ്ടായ നഷ്ടം 61.78 ലക്ഷം രൂപ. ടാപ്പിങ് നടക്കുന്ന 4,702 റബർ മരങ്ങളും നടത്താത്ത 470 എണ്ണവും കാലവർഷത്തിൽ ഇല്ലാതായി. നഷ്ടം യഥാക്രമം 47.02ഉം 2.35ഉം ലക്ഷം. മറ്റു കൃഷിനാശങ്ങൾ, ബ്രാക്കറ്റിൽ ഹെക്ടർ: കമുക് കുലച്ചത് 3,995 എണ്ണം -23.97 ലക്ഷം (3.63), കുലക്കാത്തത് 75 എണ്ണം -30,000 രൂപ (.07), ജാതി 31 എണ്ണം - 26,350 രൂപ (.20), കുരുമുളക് 1280 -2.56 ലക്ഷം രൂപ (.57), കപ്പ -31.28 ലക്ഷം രൂപ (156.40), പച്ചക്കറി -9.55 ലക്ഷം രൂപ (38.20), നെൽകൃഷി (വയൽ) -37.7 ലക്ഷം രൂപ (188.50), നെൽകൃഷി (നഴ്സറി) -10,000 രൂപ (1), കിഴങ്ങുകൾ -65,000 രൂപ (13), എള്ള് -3500 രൂപ (.50).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.