നിലമ്പൂർ: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുമായി സഹകരിച്ച് വനത്തിൽ തരിശായി കിടക്കുന്ന സ്ഥലങ്ങളിൽ ഫലവൃക്ഷങ്ങൾ നട്ടു. പദ്ധതിയുടെ ഭാഗമായി വഴിക്കടവ് പഞ്ചായത്തിൽ ഏഴിടങ്ങളിൽ വൃക്ഷ നഴ്സറികളുണ്ട്. ഇതിൽ ആനമറി വാർഡിലെ നഴ്സറിയിൽനിന്നുള്ള തൈകളാണ് വനത്തിലും മറ്റു പൊതു സ്ഥലങ്ങളിലും പുറമ്പോക്ക് ഭൂമിയിലും സ്വകാര‍്യ സ്ഥലങ്ങളിലും വിദ‍്യാലയ മുറ്റങ്ങളിലുമായി നട്ടത്. നെല്ലി, ആര‍്യവേപ്പ്, മാവ്, പേരക, ലക്ഷ്മി തരു, ശീതപഴം, മുരിങ്ങ തുടങ്ങി പന്ത്രണ്ടോളം ഇനം തൈകളുണ്ട്. നെല്ലിക്കുത്ത് വനത്തിൽ അൻപത് ഏക്കർ തരിശ് വനത്തിലെ തൈനടീൽ വഴിക്കടവ് റേഞ്ച് ഓഫിസർ പുളിക്കൽ മുഹമ്മദ് നിസാൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം പി. ഹക്കീം, ഡെപ‍്യൂട്ടി റേഞ്ചർ പി. ഷെരീഫ്, സ്റ്റേഷൻ ഫോറസ്റ്റ് ഓഫിസർ ശിവദാസൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ പി. സജിത, വനസംരക്ഷണ സമിതി അംഗം ഈന്തൻകുഴിയൻ മുഹമ്മദാലി എന്നിവർ സംസാരിച്ചു. പടം: 4- വനത്തിലെ വൃക്ഷതൈ നടീൽ വഴിക്കടവ് റേഞ്ച് ഓഫിസർ പുളിക്കൽ മുഹമ്മദ് നിഷാൽ തൈനട്ട് ഉദ്ഘാടനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.