ഏലംകുളം: കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനാവുന്ന ഏലംകുളം സ്വദേശി ഇയ്യമ്മട മൊയ്തീനുള്ള ചികിത്സ സഹായധനം പെരിന്തൽമണ്ണ ജോയൻറ് ആർ.ടി.ഒ വി.എ. സഹദേവൻ ചികിത്സ സമിതി കൺവീനർ ടി.യു. നൗഷാദലിക്ക് കൈമാറി. പെരിന്തൽമണ്ണ-പുലാമന്തോൾ-വളാഞ്ചേരി റൂട്ടിൽ സർവിസ് നടത്തുന്ന മൂന്നാക്കൽ ബസും സ്നേഹ സംഗമം ഗ്രൂപ്പും സംയുക്തമായി സ്വരൂപിച്ച 32,500 രൂപയാണ് കൈമാറിയത്. സമിതി അംഗം ഇ. ഇഖ്ബാൽ, മൂന്നാക്കൽ ബസ്-സ്നേഹ സംഗമം പ്രതിനിധികളായ സലാഹുദ്ദീൻ, സമദ്, ഹനീഫ്, നിയാസ്, ഷുഹൈബ്, ഫാരിസ്, സൽമാൻ, ഇർഷാദ് ,ഷഫീഖ്, റാഷിദ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. (പടം: മൂന്നാക്കൽ ബസും സ്നേഹസംഗമം ഗ്രൂപ്പും സംയുക്തമായി സ്വരൂപിച്ച ഇയ്യമ്മട മൊയ്തീൻ ചികിൽസ ധനസഹായം പെരിന്തൽമണ്ണ ജോയൻറ് ആർ.ടി.ഒ വി.എ. സഹദേവൻ സമിതി കൺവീനർ ടി.യു. നൗഷാദലിക്ക് കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.