നഗരസഭ പൊളിച്ചുമാറ്റിയ ബസ്​സ്​റ്റോപ്പുകൾ പുനർനിർമിച്ച്​ യു.ഡി.എഫ്​ പ്രതിഷേധം

പടം.... pmna mc 1 പെരിന്തൽമണ്ണ നഗരസഭ ആസ്ഥാനത്തെ പൊളിച്ചുമാറ്റിയ ബസ്സ്റ്റോപ് പുനർനിർമിക്കുന്ന യു.ഡി.എഫ് പ്രവർത്തകർ പെരിന്തൽമണ്ണ: ട്രാഫിക് പരിഷ്കാരത്തി​െൻറ ഭാഗമായി നഗരസഭ പൊളിച്ചുമാറ്റിയ ബസ്സ്റ്റോപ്പുകൾ താൽക്കാലികമായി പുനർനിർമിച്ച് യു.ഡി.എഫ് പ്രതിഷേധം. നഗരസഭ ആസ്ഥാനത്തിന് മുന്നിൽ ഷീറ്റ് കെട്ടിയാണ് ബസ് കാത്തിരിപ്പുകേന്ദ്രം പുനഃസ്ഥാപിച്ചത്. മഴ കനത്തതോടെ സ്ത്രീകളും കുട്ടികളും വിദ്യാർഥികളും അടക്കമുള്ള യാത്രക്കാർക്ക് ബസ് കാത്തുനിൽക്കാൻ സൗകര്യമൊരുക്കാനാണ് പൊളിച്ച സ്റ്റോപ്പുകൾക്ക് കാൽനാട്ടി ഷീറ്റ് കെട്ടിയത്. മുനിസിപ്പൽ യു.ഡി.എഫ് നേതാക്കളുടെയും നഗരസഭയിലെ പ്രതിപക്ഷ കൗൺസിലർമാരുടെയും നേതൃത്വത്തിലാണ് പുനർനിർമാണം നടത്തിയത്. യാത്രക്കാരിൽനിന്ന് പിരിവെടുത്താണ് ഷെഡ് കെട്ടുന്നതിനുള്ള പണം സ്വരൂപിച്ചത്. പരിപാടിയുടെ ഉദ്ഘാടനം മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി അഡ്വ. അബ്ദുസലാം നിർവഹിച്ചു. മുനിസിപ്പൽ യു.ഡി.എഫ് ചെയർമാൻ എ.ആർ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് ഉസ്മാൻ താമരത്ത്, എം.ബി. ഫസൽ മുഹമ്മദ്, പച്ചീരി ഫാറൂഖ്, ചേരിയിൽ മമ്മി എന്നിവർ സംസാരിച്ചു. അസീസ് കൊളക്കാടൻ, പി. ബഷീർ, താമരത്ത് മാനു, എ. ആനന്ദൻ, പച്ചീരി സുബൈർ, കിഴിശ്ശേരി ബാപ്പു, തെക്കത്ത് ഉസ്മാൻ, അൻവർ കളത്തിൽ, അരുൺ, ഹുസൈന നാസർ, എം.കെ. ഖാലിദ്, കെ.പി. ഫാറൂഖ്, ദിനേശൻ കണക്കഞ്ചേരി, സി.എം. അബ്ദുല്ല, ഹബീബ് മണ്ണേങ്ങൽ, ശരീഫ് വിളക്കത്തൊടി, ജഅ്ഫർ പത്തത്ത് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.