വയോജന പീഡന വിരുദ്ധ ബോധവത്കരണം

മലപ്പുറം: ലോക വയോജന പീഡന വിരുദ്ധ ബോധവത്കരണ ദിനചരണം ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സക്കീന പുല്‍പ്പാടന്‍ അധ്യക്ഷത വഹിച്ചു. ദിനാചരണ ഭാഗമായി നടന്ന വിളംബര ജാഥ ജില്ല കലക്ടര്‍ അമിത് മീണ ഫ്ലാഗ് ഓഫ് ചെയ്തു. മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ പരിചയപ്പെടുത്തുന്ന ബ്രോഷര്‍ എ.പി. ഉണ്ണികൃഷ്ണന്‍ പ്രകാശനം ചെയ്തു. ആർ.ഡി.ഒ അജീഷ് കുന്നത്ത് മുഖ്യപ്രഭാഷണം നടത്തി. ജില്ല സാമൂഹിക നീതി ഓഫിസര്‍ കെ. കൃഷ്ണ മൂര്‍ത്തി, എസ്.ഐ.ഡി ജില്ല കോഒാഡിനേറ്റര്‍ സി.ടി. നൗഫൽ, ശിവശങ്കരന്‍, സി. വിജയലക്ഷ്മി എന്നിവര്‍ സംസാരിച്ചു. വയോജനങ്ങള്‍ക്കെതിരായ പീഡനം വിഷയമാക്കി നടത്തിയ ഓപൺ ഫോറം ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഉമ്മര്‍ അറക്കല്‍ ഉദ്ഘാടനം ചെയ്തു. മലപ്പുറം ഡിവൈ.എസ്.പി കെ.വി. പ്രഭാകരൻ, സുജാത് എസ്. വര്‍മ, കെ. സുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.