മുംബൈ: കശ്മീരിൽ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി വധിച്ച സൈനികൻ ഒൗറംഗസീബിനെ വാനോളം വാഴ്ത്തിയും കേന്ദ്ര പ്രതിരോധ മന്ത്രി സീതാരാമനെ രൂക്ഷമായി വിമർശിച്ചും ശിവസേന മുഖപത്രം 'സാമ്ന'. ഒരു ഒൗറംഗസീബിെൻറ ഖബറിടം മഹാരാഷ്ട്രയിലുണ്ട്. ആ ഒൗറംഗസീബിെൻറ പേര് മഹാരാഷ്ട്ര ഒഴിവാക്കിയതുപോലെ മറ്റൊരു ദേശവും ചെയ്തുകാണില്ല. എന്നാൽ, ഇന്ന് ഞങ്ങൾ മറ്റൊരു ഒൗറംഗസീബിനോട് 'മുഹബ്ബത്തി'ലാണ്. ആ സൈനികെൻറ ധീരതയും രക്തസാക്ഷിത്വവും നാടിന് ഉൗർജം പകരുന്നു. മുസ്ലിംകൾ മാത്രമല്ല, ഹിന്ദുക്കളും ആ രക്തസാക്ഷിത്വത്തിനു മുമ്പിൽ ആദരവ് അർപ്പിക്കണം. ഒാരോ മുസൽമാെൻറ വീട്ടിലും ഇത്തരം ഒരു ഒൗറംഗസീബ് പിറക്കണം -'സാമ്ന' എഴുതി. പ്രതിച്ഛായയില്ലാത്ത ദുർബലയായ പ്രതിരോധ മന്ത്രിയെന്നാണ് സീതാരാമനെ 'സാമ്ന' കുറ്റപ്പെടുത്തിയത്. ഏത് പ്രതിസന്ധിയും േനരിടാൻ തയാറാണെന്നാണ് നമ്മുടെ മൂന്ന് സേനകളുടെയും അധിപന്മാർ പറയുന്നത്. എന്നാൽ, കശ്മീരിലെ സംഭവങ്ങൾ ഉയർത്തുന്നത് യഥാർഥത്തിൽ നമുക്ക് പ്രതിരോധ മന്ത്രി ഉണ്ടോ എന്ന ചോദ്യമാണ്. അങ്ങേയറ്റം ദുർബലവും നിഷ്ക്രിയവുമാണ് മന്ത്രി. സൈന്യത്തിെൻറ ശക്തിയിൽ വിശ്വാസമുണ്ട്. എന്നാൽ, നേതൃത്വം ദുർബലമാണ് -'സാമ്ന' വിമർശനം തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.