പരപ്പനങ്ങാടി: . കൂടുതൽ പ്രയാസം നേരിടുന്ന ഇരുപതോളം വീട്ടുകാർ ബന്ധുവീടുകളിലേക്ക് പോയതായി കൗൺസിലർ നൗഫൽ ഇല്യൻ അറിയിച്ചു. പ്രദേശത്ത് വ്യാപകമായ കൃഷി നശിച്ചിട്ടുണ്ട്. മറ്റു പലയിടത്തും വെള്ളമിറങ്ങിയപ്പേഴും നെടുവ വില്ലേജിൽ വെള്ളമിറങ്ങിയില്ല. പ്രദേശത്തെ കിണർ വെള്ളവും കക്കൂസ് ടാങ്കുകളും കലർന്ന് ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമോ എന്ന ആശങ്കയിലാണ് ആരോഗ്യ വകുപ്പ് അധികൃതർ. നഗരസഭ അധ്യക്ഷ ജമീല, വൈസ് ചെയർമാൻ എച്ച്. ഹനീഫ, വില്ലേജ് അസിസ്റ്റൻറ് ഓഫിസർ ഷാജു, ഡെപ്യൂട്ടി താഹസിൽദാർ ഷാജി, വിവിധ സാമൂഹിക രാഷ്ട്രീയ സന്നദ്ധ സംഘടന നേതാക്കൾ എന്നിവർ സ്ഥലം സന്ദർശിച്ചു. പടം : നെടുവ വില്ലേജിൽ വെള്ളപ്പൊക്കംമൂലം ഒറ്റപ്പെട്ട വീട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.