ചേലാകർമത്തിലെ പിഴവ്​: പിഞ്ചുകുഞ്ഞി​െൻറ ജനനേന്ദ്രിയം നഷ്​ടപ്പെട്ടു

പുത്തൻപള്ളി (മലപ്പുറം): ചേലാകർമത്തിലെ പിഴവിനെ തുടര്‍ന്ന് പിഞ്ചു കുഞ്ഞി​െൻറ ജനനേന്ദ്രിയം നഷ്ടപ്പെട്ടതായി പരാതി. സംഭവത്തില്‍ മാതാവി​െൻറ പരാതിയിൽ ഡോക്ടര്‍ക്കെതിരെ പെരുമ്പടപ്പ് പൊലീസ് കേസെടുത്തു. ചേലാകർമം ചെയ്ത ഡോക്ടറുടെ ഫയലുകൾ ജില്ല മെഡിക്കൽ ഓഫിസർക്ക് കൈമാറി എന്നും ഇതി​െൻറ റിപ്പോർട്ട്‌ ലഭിക്കുന്നതോടെ മറ്റു വകുപ്പുകൾ കൂടി ഉൾപ്പെടുത്തുമെന്നും പെരുമ്പടപ്പ് എസ്.ഐ വിനോദ് അറിയിച്ചു. അതേ സമയം കുഞ്ഞി​െൻറ ജീവന്‍ നഷ്ടപ്പെട്ടേക്കാവുന്ന തരത്തില്‍ ചികിത്സ പിഴവു വരുത്തിയ ഡോക്ടറെ ദുർബല വകുപ്പു ചുമത്തി രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് ബന്ധുക്കൾ ആരോപിച്ചു. മാറഞ്ചേരി സ്വദേശിയുടെ കുഞ്ഞി​െൻറ ജനനേന്ദ്രിയമാണ് നഷ്ടപ്പെട്ടത്. ഏപ്രില്‍ 18നാണ് പെരുമ്പടപ്പ് പാറയിലെ സ്വകാര്യ ആശുപത്രിയില്‍ 23 ദിവസം പ്രായമുള്ള കുഞ്ഞിനെ ചേലാകർമത്തിനായി പ്രവേശിപ്പിച്ചത്. ചേലാകർമം ചെയ്ത് നാല് ദിവസമായിട്ടും കടുത്ത വേദനയും ബുദ്ധിമുട്ടും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടറെ വീണ്ടും കണ്ടു. അണുബാധയാണ് കാരണമെന്നും ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലെ സര്‍ജനെ കാണിക്കാനും പറഞ്ഞു. എന്നാല്‍ ഇവിടെ രണ്ടാമത്തെ ദിവസം ഡോക്ടറെ കാണിക്കാന്‍ കൊണ്ടുപോയപ്പോഴേക്കും കുട്ടിയുടെ അവസ്ഥ മോശമായിരുന്നു. ജനനേന്ദ്രിയത്തി​െൻറ ഭാഗം കറുപ്പ് നിറം കയറിയ നിലയിലായതിനാല്‍ ഇവരുടെ നിര്‍ദേശ പ്രകാരം തൃശൂര്‍ അമല ആശുപത്രിയിലും പിന്നീട് ജൂബിലി മിഷന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിനിടെ ജനനേന്ദ്രിയത്തിനു പഴുപ്പ് കയറി രക്തസഞ്ചാരം കുറഞ്ഞതിനാല്‍ സ്ഥിതി കൂടുതല്‍ ഗുരുതരമായി. ഇപ്പോള്‍ മൂത്രം പോകാന്‍ അടിവയറ്റില്‍ ദ്വാരം ഉണ്ടാക്കിയിരിക്കുകയാണ്. ചേലാകർമം നടത്തിയ ഭാഗത്തുകൂടെയും അടിവയറ്റിലെ ദ്വാരത്തിലൂടെയും മൂത്രം അനിയന്ത്രിതമായി പോകുന്നതാണ് ആശങ്കയിലാക്കുന്നത്. ലിംഗത്തി​െൻറ മുക്കാല്‍ ഭാഗത്തിലധികം നഷ്ടപ്പെെട്ടന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി വീട്ടുകാര്‍ പറഞ്ഞു. ജനനേന്ദ്രിയത്തിലൂടെ മൂത്രം പോകണമെങ്കില്‍ നാല് വയസ്സിനു ശേഷം വീണ്ടും ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സംഭവത്തില്‍ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, സംസ്ഥാന മനുഷ്യാവകാശ കമീഷൻ, ജില്ല മെഡിക്കൽ ഓഫിസർ, ഡി.ജി.പി എന്നിവര്‍ക്ക് വീട്ടുകാർ പരാതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.