നിലമ്പൂർ: ഉത്രാടം പുഴ കടക്കാൻ ചാലിയാർ പഞ്ചായത്തിലെ പലകതോട് ഗ്രാമവാസികൾക്ക് ഇപ്പോഴും ആശ്രയം മുളപ്പാലം തന്നെ. പ്രദേശത്തെ 30ലധികം കുടുംബങ്ങളുടെ പുഴ കടക്കാനുള്ള ഏക ആശ്രയവും ഈ പാലം തന്നെയാണ്. എല്ലാ മഴക്കാലത്തും നാട്ടുകാർ തന്നെയാണ് മുളപ്പാലം നിർമിക്കുന്നത്. ഇവിടെ ഉത്രാടം പുഴക്ക് കുറുകെ നടപ്പാലം നിർമിക്കാമെന്ന് എം.എൽ.എ ഉൾെപ്പടെയുള്ളവർ നാട്ടുകാർക്ക് ഉറപ്പ് നൽകിയിരുന്നു. നടപ്പാലം നിർമിക്കാൻ രണ്ട് കോടി അനുവദിച്ചിട്ടുണ്ടെന്നായിരുന്നു പി.കെ. ബഷീർ എം.എൽ.എ നാട്ടുകാർക്ക് നൽകിയ ഉറപ്പ്. എന്നാൽ മൂന്ന് വർഷം കഴിഞ്ഞിട്ടും പാലം മാത്രം വന്നില്ല. പാലം യാഥാർഥ്യമായാൽ അമ്പുമല കോളനിവാസികൾക്കും പ്രയോജനപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.