മതിൽ തകർന്നു; വീട് അപകട ഭീഷണിയിൽ

ചേലേമ്പ്ര: മഴയിൽ മതിൽ തകർന്ന് വീണു. വീട് അപകടാവസ്ഥയിൽ. ചേലേമ്പ്ര ഗ്രാമപഞ്ചായത്തിലെ 12ാം വാർഡിൽ മലയിൽ അമ്പിലാക്കൽ ശംസുദ്ദീ​െൻറ വീടിനോട് ചേർന്ന മതിൽകെട്ടാണ് കഴിഞ്ഞ ദിവസം തകർന്നുവീണത്. വീടി​െൻറ തറക്ക് വിള്ളൽ വീണു. സമീപത്തെ പറമ്പുകളിൽ കാറ്റിൽ വൻമരങ്ങൾ കടപുഴകി വീണു. കടലുണ്ടി പുഴയിലെ ഒലിപ്രംകടവ്, മണ്ണട്ടാംപറ, തേഞ്ഞിപ്പലം, വള്ളിക്കുന്ന് ഭാഗങ്ങളിൽ കരയിടിച്ചിലുണ്ടായി. കുത്തൊഴുക്ക് മൂലം ചില ഭാഗങ്ങളിൽ വ്യാപകമായ മണ്ണിടിച്ചിലുമുണ്ടായി. തെങ്ങുകൾ കടപുഴകി വീണു. ഫോട്ടോ. ചേലേമ്പ്രയിൽ കനത്ത മഴയിൽ തകർന്ന ശംസുദ്ദീ​െൻറ വീട്ടുമതിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.