എടവണ്ണ: കുതിച്ചൊഴുകുന്ന മലവെള്ളപ്പാച്ചിലിൽ ഭീതിയൊഴിയാതെ കറുപ്പനും കുടുംബവും. വ്യാഴാഴ്ച പുലർച്ച 3.30ന് കോരിച്ചൊരിയുന്ന മഴയത്താണ് ഭീകരമായ ശബ്ദം കേട്ട് കറുപ്പനും ഭാര്യ മാതയും ഉണർന്നത്. ശബ്ദം കേട്ടയുടൻ പുറത്തിറങ്ങിയപ്പോൾ വീടിന് ചുറ്റും വെള്ളം കുലംകുത്തി ഒഴുകുന്ന കാഴ്ചയാണ് കണ്ടത്. ഉടനെ തന്നെ, പ്രസവിച്ച് 22 ദിവസം മാത്രമായ മകൾ അമ്പിളിയെയും നവജാത ശിശുവിനെയുമടക്കമുള്ളവരെയും കൂട്ടി പുറത്തിറങ്ങിയപ്പോഴേക്കും മുറ്റവും റോഡും മണ്ണും ചളിയുംകൊണ്ട് നിറഞ്ഞിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ കറുപ്പനും കുടുംബവും വീടിനുള്ളിൽ അകപ്പെട്ടു. പിന്നീട് അയൽവാസികളുമായി ഫോണിലൂടെയും മറ്റും വിവരങ്ങൾ കൈമാറിയാണ് രക്ഷാപ്രവർത്തകരെത്തി ഇവരെ രക്ഷപ്പെടുത്തിയത്. കറുപ്പെൻറ മകൻ സുരേഷിെൻറ ബൈക്കും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി മണ്ണ് മൂടിയ നിലയിലായിരുന്നു. ഉരൽ അടക്കമുള്ള വീട്ടുസാധനങ്ങളും ഒലിച്ചുപോയ കൂട്ടത്തിൽ വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.