പടിഞ്ഞാ​െറക്കര അഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി

പുറത്തൂർ: പടിഞ്ഞാെറക്കര അഴിമുഖത്ത് മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളം കടൽക്ഷോഭത്തിൽ മറിഞ്ഞ് ഒരാളെ കാണാതായി, രണ്ടുപേരെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. ബുധനാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. താനൂർ അഞ്ചു ടി പൗറകത്ത് ഇസ്മായിലി​െൻറ മാരുതി ഫൈബർ വള്ളത്തി​െൻറ കാരിയർ വള്ളമാണ് ശക്തമായ കടൽക്ഷോഭത്തിൽ വെള്ളം കയറി മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന താനൂർ അഞ്ചു ടി കുട്ട്യാമുവി​െൻറ പുരക്കൽ ഹംസയെയാണ് (58) കാണാതായത്. കൂടെയുണ്ടായിരുന്ന കണ്ണകത്ത് ഗദ്ദാഫി, കോയാമുവി​െൻറ പുരയ്ക്കൽ സാദിഖ് എന്നിവരെ മറ്റ് വള്ളത്തിലെ തൊഴിലാളികൾ രക്ഷപ്പെടുത്തി. വല, എൻജിൻ അടക്കമുള്ള മത്സ്യബന്ധന ഉപകരണങ്ങൾ നഷ്ടപ്പെട്ടു. കാണാതായ ഹംസക്ക് വേണ്ടിയുള്ള തിരച്ചിൽ ഫിഷറീസ് വകുപ്പി​െൻറയും തീരദേശ പൊലീസി​െൻറയും നേതൃത്വത്തിൽ തുടരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.