പട്ടാമ്പി: പ്ലസ് വൺ ഇൻറർവ്യൂവിന് സർട്ടിഫിക്കറ്റെടുക്കാൻ വീട്ടിലേക്ക് തിരിച്ചുപോയ വിദ്യാർഥി സ്‌കൂളിലേക്കുള്ള യാത്രയിൽ ടിപ്പറിടിച്ച് മരിച്ചു. വല്ലപ്പുഴ ചെറുകോട് തിയ്യാട്ടിൽ ഷെരീഫിെൻറ മകൻ അൻഷിദ് (17) ആണ് മരിച്ചത്. രാവിലെ വല്ലപ്പുഴ ഹയർ സെക്കൻഡറി സ്‌കൂളിൽ ഇന്റർവ്യൂവിന് ഉമ്മ ഷഹീറയോടൊപ്പം സ്‌കൂളിലെത്തിയ അൻഷിദ് ഗ്രേസ് മാർക്കിനുള്ള ക്ലബ് സർട്ടിഫിക്കറ്റെടുക്കാനാണ് വീട്ടിലേക്ക് മടങ്ങിയത്. തിരിച്ചുവരുമ്പോൾ ചെറുകോട് വെച്ച് അൻഷിദിെൻറ മോട്ടോർ സൈക്കിളിൽ ടിപ്പറിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അൻഷിദ് സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്‌ത് ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സഹോദരങ്ങൾ: ഷാഹിദ്, ഷഹീം, ആഷിക്. ചിത്രം: anshid obit ptb
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.