കുന്നിടിച്ചവർക്കെതിരെ പഞ്ചായത്ത്​ സെക്രട്ടറി പരാതി നൽകി

വേങ്ങര: അശാസ്ത്രീയമായി കുന്നിടിക്കുകയും മണ്ണ് റോഡിൽ തള്ളി മാർഗതടസ്സം സൃഷ്ടിക്കുകയും ചെയ്തെന്നാരോപിച്ച് പഞ്ചായത്ത് സെക്രട്ടറി പൊലീസിന് പരാതി നൽകി. ഊരകം ഗ്രാമപഞ്ചായത്തിലെ നെല്ലിപ്പറമ്പ് മണിക്കുത്തു കടവിന് സമീപം കുന്നിടിച്ചു മണ്ണ് റോഡിൽ തള്ളിയ നല്ലാട്ടുതൊടി കരീം എന്നയാൾക്കെതിരെയാണ് പരാതി നൽകിയത്. ഇയാൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നാണ് പഞ്ചായത്തി​െൻറ ആവശ്യം. കുന്നിടിച്ച് മണ്ണ് നികത്തി പ്ലോട്ടുകളാക്കിയത് മൂലം മണ്ണൊലിപ്പുണ്ടാകുകയും റോഡ് നാശമായത് 'മാധ്യമം' കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു. റോഡ് ചളിക്കുളമായതോടെ സ്‌കൂൾ വിദ്യാർഥികൾക്കടക്കം യാത്ര ദുസ്സഹമായിട്ടുണ്ട്. പടം : കുന്നിടിച്ച ഭാഗത്തുനിന്ന് മണ്ണും കല്ലും ഒലിച്ചിറങ്ങി ഉപയോഗശൂന്യമായ ഊരകം ഹരിജൻ കോളനി റോഡ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.