പെരിന്തൽമണ്ണ: നാടും നഗരവും ആവേശാരവങ്ങളോടെ ലോകകപ്പ് ഫുട്ബാളിനെ വരവേൽക്കാൻ ഒരുങ്ങിയ നാളുകളിൽ കാൽപന്ത് പ്രേമികളുടെ കളിയാവേശത്തിലേക്ക് സമ്മാനപ്പെരുമഴ ഒരുക്കി കർക്കിടാംകുന്ന് ആലുങ്ങൽ മാക്സ് ക്ലബ് ഒരുക്കിയ ഗോൾവണ്ടി വെട്ടത്തൂരിലെത്തി. വർണാഭമായ സ്വീകരണമാണ് ഗോൾവണ്ടിക്ക് ലഭിച്ചത്. വെട്ടത്തൂരിലെ ഫിനെസ്, യുകാസിൽ ക്ലബുകൾ ഇതോടനുബന്ധിച്ച് മിനി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. അർജൻറീന, ബ്രസീൽ, ജർമനി, സ്പെയിൻ, പോർച്ചുഗൽ, ഇംഗ്ലണ്ട് ടീമുകളുടെ ഫാൻസാണ് മിനി ഷൂട്ടൗട്ടിൽ പങ്കെടുത്തത്. ഗോൾ അടിച്ചവർക്ക് കൈനിറയെ സമ്മാനങ്ങൾ നൽകിയാണ് ഗോൾവണ്ടി മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.