പ്രവേശനോത്സവം

കോട്ടക്കൽ: വർണക്കുടകൾ ചൂടി വാദ്യമേളങ്ങളുടെയും നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടെ കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. പി.ടി.എ പ്രസിഡൻറ് ജുനൈദ് പരവക്കൽ കുരുന്നുകൾക്ക് ബലൂൺ നൽകി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ബഷീർ കുരുണിയൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ കറുത്തേടത്ത് ഇബ്രാഹിം, പ്രിൻസിപ്പൽ അലി കടവണ്ടി, പി. മൊയ്തുപ്പ, ജയദേവൻ കോട്ടക്കൽ, സുബൈർ, മുരളി, യൂസുഫ് എന്നിവർ സംബന്ധിച്ചു. ഫോട്ടോ ക്യാപ്ഷൻ: കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ പി.ടി.എ പ്രസിഡൻറ് ജുനൈദ് പരവക്കൽ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.