മലപ്പുറം: നഗരപരിധിയിൽ ആൺകുട്ടികൾക്ക് ലഭിക്കാവുന്ന ഹയർ സെക്കൻഡറി സീറ്റുകളുടെ എണ്ണം കുറയുന്നു. ഏഴ് ഹയർ സെക്കൻഡറി സ്കൂളുകളുള്ള നഗരസഭയിൽ രണ്ടെണ്ണം ഗേൾസ് സ്കൂളുകളാണ്, മലപ്പുറം ഗേൾസും സെൻറ് ജമ്മാസും. പാണക്കാട് ഡി.യു.എച്ച്.എസ്.എസ്, മലപ്പുറം എം.എസ്.പി.എച്ച്.എസ്.എസ്, മേൽമുറി എം.എം.ഇ.ടി.എച്ച്.എസ്.എസ്, ഇസ്ലാഹിയ എച്ച്.എസ്.എസ് എന്നിവയാണ് മിക്സ്ഡ് സ്കൂളുകൾ. മിക്സ്ഡ് സ്കൂളുകളിൽ പെൺകുട്ടികളാണ് കൂടുതൽ പ്രവേശനം നേടുന്നത്. ഒരേയൊരു ബോയ്സ് ഒൺലി സ്കൂളായ ബോയ്സ് എച്ച്.എസ്.എസ് കൂടി ഇൗ വർഷം മിക്സ്ഡ് ആക്കിയതോടെ ആൺകുട്ടികൾക്ക് ലഭ്യമായ ഹയർ സെക്കൻഡറി സീറ്റുകളുടെ എണ്ണം വീണ്ടും കുറഞ്ഞു. ആൺകുട്ടികൾക്ക് ലഭിക്കുന്ന സീറ്റുകളുടെ എണ്ണം 35 മുതൽ 40 ശതമാനം വരെയായി കുറയുന്ന സ്ഥിതിയാണുള്ളതെന്ന് രക്ഷിതാക്കൾ പറയുന്നു. ഇവർക്ക് ഒാപൺ സ്കൂളിലും പാരലൽ സ്ഥാപനങ്ങളിലും ചേർന്ന് പഠിക്കേണ്ട സാഹചര്യമാണുള്ളതെന്നും ഇവർ പറയുന്നു. അധ്യാപകർക്ക് ഉടൻ നിയമനാംഗീകാരം നൽകണം -എ.എസ്.എസ്.ടി.എ മലപ്പുറം: 2014-15 വർഷത്തിൽ ആരംഭിച്ച ഹയർ സെക്കൻഡറി സ്കൂളുകളിലും ബാച്ചുകളിലും നിയമിതരായ അധ്യാപകർക്ക് ജൂൈല പത്തിന് മുമ്പ് നിയമനാംഗീകാരം നൽകിയില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടി സംഘടിപ്പിക്കുമെന്ന് എ.എസ്.എസ്.ടി.എ ജില്ല കമ്മിറ്റി അറിയിച്ചു. അംഗത്വ കാമ്പയിനിെൻറ ഉദ്ഘാടനം ഡി.സി.സി വൈസ് പ്രസിഡൻറ് വീക്ഷണം മുഹമ്മദ് നിർവഹിച്ചു. ജില്ല പ്രസിഡൻറ് മനോജ് ജോസ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.