mplmji2 മെഡിക്കൽ കോളജിന് അഞ്ചുവയസ്സ് അത്യാഹിത വിഭാഗം താലൂക്ക് ആശുപത്രിക്കും പിന്നിൽ *കോഴിക്കോട്ടേക്ക് റഫർ ചെയ്യുന്ന രീതിക്ക് മാറ്റമില്ല *സ്പെഷാലിറ്റി, എമർജൻസി തിയറ്റർ സേവനങ്ങളില്ല മഞ്ചേരി: ജില്ല പ്രതീക്ഷയോടെ വരവേറ്റ ഗവ. മെഡിക്കൽ കോളജിൽനിന്ന് ബിരുദപഠനം പൂർത്തിയാക്കി ഒരുബാച്ച് പുറത്തിറങ്ങിയിട്ടും അത്യാഹിത സേവനങ്ങളിൽ താലൂക്ക് ആശുപത്രികളേക്കാൾ കഷ്ടം. െചറിയ കേസുകൾ പോലും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുന്നു. മമ്പാട് പൊങ്ങല്ലൂരിൽ ആറുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ പരിക്കേറ്റ എട്ടുപേർ ഇവിടെ ചികിത്സ തേടിയിരുന്നു. എല്ലാവർക്കും പ്രാഥമിക ചികിത്സ നൽകാൻ മാത്രമേ സൗകര്യമുണ്ടായുള്ളൂ. സർജറി, ഗൈനക്, ഒാർത്തോ, മെഡിസിൻ, ഇ.എൻ.ടി എന്നീ വിഭാഗങ്ങളുടെ സ്പെഷാലിറ്റി ഡോക്ടർമാർ അത്യാഹിത വിഭാഗത്തിലില്ല. എമർജൻസി തിയറ്ററും ശിശുരോഗവിഭാഗം വിദഗ്ധെൻറ സേവനവും ലഭ്യമല്ല. ഇവ പ്രവർത്തിക്കണമെങ്കിൽ സൗകര്യപ്രദമായ സ്ഥലം വേണം. അപകടത്തിൽ പരിക്കേറ്റ് കൂടുതൽ പേർ എത്തുമ്പോൾ പരിക്കുകളുടെ സ്വഭാവമനുസരിച്ച് വേർതിരിച്ച് കിടത്താൻ സൗകര്യമില്ല. സ്ഥലസൗകര്യത്തിനാണ് പുതിയ അഞ്ചുനില ബ്ലോക്ക് പണിതത്. എന്നാൽ, അത്യാഹിത വിഭാഗം വേണ്ട ഭാഗത്താണ് ഒാഫിസ് സ്ഥാപിച്ചത്. രണ്ട് ജൂനിയർ മെഡിക്കൽ ഒാഫിസർമാരാണ് അത്യാഹിത വിഭാഗത്തിൽ. ജില്ല ആശുപത്രിയും ജനറൽ ആശുപത്രിയുമായിരുന്നപ്പോൾ ഇതിലേറെ മെച്ചപ്പെട്ട സേവനം ലഭ്യമായിരുന്നു. അത്യാഹിത വിഭാഗം വിപുലപ്പെടുത്താന് കെട്ടിടനിർമാണം പുരോഗമിക്കുന്നുണ്ട്. ഇത് പൂർത്തിയായാലും കോഴിക്കോടോ തൃശൂരോ ഉള്ള മാതൃകയിലേക്ക് മാറാൻ കാലതാമസമെടുക്കും. പുതിയ ജനറൽ ആശുപത്രിയും മെഡിക്കൽ കോളജിൽ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കുമാണ് മുഖ്യപരിഹാരമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.