വള്ളിക്കുന്നിൽ കുറുക്ക​െൻറ കടിയേറ്റ്​ അഞ്ചുപേര്‍ക്ക് പരിക്ക് *നിരവധി വളർത്തുമൃഗങ്ങൾക്കും പരിക്ക്

വള്ളിക്കുന്ന്: വള്ളിക്കുന്നിൽ ഭ്രാന്തൻ കുറുക്ക​െൻറ കടിയേറ്റ് അഞ്ചുപേർക്ക് പരിക്ക്. നിരവധി വളർത്തുമൃഗങ്ങളെയും കടിച്ചു പരിക്കേൽപിച്ചു. ഉഷാ നഴ്സറിക്കു സമീപം തടിയന്‍പറമ്പ് പ്രദേശത്തുകാർക്കുനേരെയാണ് അക്രമമുണ്ടായത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. കുതിരയില്‍ പത്മാവതി (45), ഏട്ടക്കുഴി തങ്ക (65), പൈനാട്ടയില്‍ സൈതലവി (65), നാറാണത്ത് ബാലകൃഷ്ണൻ‍ (60), കീഴേപ്പാട്ട് ശിവദാസന്‍ (52) എന്നിവര്‍ക്കാണ് കടിയേറ്റത്. അഞ്ചുപേരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പശു, ആട്, കോഴി, താറാവ്, നായ് എന്നിവയെയും അലഞ്ഞു തിരിയുന്ന നായ്ക്കളെയും കടിച്ചു പരുക്കേൽപിച്ചു. സംഭത്തില്‍ നിലമ്പൂര്‍ ഫോറസ്റ്റ് റാപിഡ് ആക്ഷന്‍ ഫോഴ്‌സിനെ വിവരമറിയിച്ചു. പരപ്പനങ്ങാടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പഞ്ചായത്ത് പ്രസിഡൻറ് വി.എൻ. ശോഭനയും സ്ഥലത്തെത്തി സ്ഥിതിഗതി വിലയിരുത്തി. ഏറെനേരം തിരച്ചിൽ നടത്തി നാട്ടുകാർ കുറുക്കനെ പിടികൂടി. പൊലീസ് നിർദേശത്തെ തുടർന്ന് രാത്രിയോടെ കുറുക്കനെ നാട്ടുകാർ അടിച്ചുകൊന്നു. photo വള്ളിക്കുന്നിൽ നാട്ടുകാർ പിടികൂടിയ കുറുക്കൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.