കരുളായി: ഗ്രാമപഞ്ചായത്തുതല സ്കൂൾ പ്രവേശനോത്സവം കിണറ്റിങ്ങൽ ഡി.എൽ.പി സ്ക്കൂളിൽ പ്രസിഡൻറ് വിശാരിയിൽ അസൈനാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പി. സുനീർ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം കെ. ഷറഫുദ്ദീൻ മികച്ച വിദ്യാർഥികളെ ആദരിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ. മനോജ് സന്ദേശം നൽകി. പ്രധാനാധ്യാപകൻ കൃഷ്ണ കുമാർ മാസ്റ്റർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മോളി ടീച്ചർ നന്ദി പറഞ്ഞു. ഫോട്ടോ ppm4 കരുളായി പഞ്ചായത്തുതല പ്രവേശനോത്സവം കിണറ്റിങ്ങല്‍ എല്‍.പി സ്കൂളില്‍ പ്രസിഡൻറ് വിശാരിയിൽ അസൈനാർ ഉദ്ഘാടനം ചെയ്യുന്നു നിറപ്പകിട്ടില്ലാതെ ബദൽ സ്കൂളുകള്‍ കരുളായി: ബദല്‍ സ്കൂളുകളിലെ സ്കൂള്‍ പ്രവേശനോത്സവത്തിന് ഇത്തവണയും നിറംമങ്ങി. ഫണ്ടില്ലാത്തതിനാലാണ് പ്രവേശനോത്സവം നിറംമങ്ങിയത്. ആദിവാസി മേഖലയിലെ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്നതിനു വേണ്ടിയാണ് ബദല്‍ സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, നെടുങ്കയം മുണ്ടക്കടവ്, ബദല്‍ സ്കൂളുകളില്‍ പ്രവേശനോത്സവം വേണ്ടത്ര പ്രാധാന്യം നല്‍കിയില്ല. നെടുങ്കയത് നാലു കുട്ടികളാണ് ഇത്തവണ അധികം വന്നത്. എല്ലാ സ്കൂളുകളും വിപുലമായി പ്രവേശനോത്സവം നടത്തുമ്പോഴും ബദല്‍ സ്കൂള്‍ കുട്ടികള്‍ക്ക് ഒരു പ്രത്യേകതയുമില്ലാതെയാണ് ഈ അധ്യയന വര്‍ഷവും കടന്നുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.