പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്തുതല പ്രവേശനോത്സവം പറമ്പ ഗവ. യു.പി സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡൻറ് സി. സുജാത ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസില്‍ പുതുതായി പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് അത്യുൽപാദന ശേഷിയുള്ള നേന്ത്രവാഴ തൈ വിതരണം ചെയ്തു. പി.ടി.എ പ്രസിഡൻറ് വി.സി. മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ഗംഗാദേവി ശ്രീരാഗം പഠനോപകരണ സമ്മാനപ്പൊതി വിതരണം ചെയ്തു. പഞ്ചായത്ത് അംഗം ശിവദാസന്‍ ഉള്ളാട്, പ്രധാനാധ്യാപകന്‍ എന്‍. പ്രദീപ്, എസ്.എം.സി കണ്‍വീനര്‍ സി.പി. സുബ്രഹ്മണ്യന്‍, എം.ടി.എ പ്രസിഡൻറ് സാജിദ, ശ്രീജേഷ് മാമ്പറ്റ, അജിന്‍ പോള്‍ എന്നിവര്‍ സംസാരിച്ചു. കവളമുക്കട്ട ഗവ. എല്‍.പി സ്‌കൂളില്‍ പഞ്ചായത്ത് അംഗം അനീഷ് കവളമുക്കട്ട ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം കെ. അജിഷ, പ്രധാനാധ്യാപിക വി.ഡി. മല്ലിക, പി.ടി.എ വൈസ് പ്രസിഡൻറ് സുനില്‍ബാബു, കെ.ജെ. സന്തോഷ്, മുസ്തഫ എന്നിവര്‍ സംസാരിച്ചു. മരത്തില്‍നിന്ന് വീണ് മരിച്ച സുരേഷിെൻറ മകെൻറ വിദ്യാഭ്യാസ ചെലവ് പി.ടി.എ ഏറ്റെടുത്തു. പായമ്പാടം ജി.എല്‍.പി സ്‌കൂളില്‍ അമരമ്പലം പഞ്ചായത്ത് പ്രസിഡൻറ് സി. സുജാത ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ ടോമി തോമസ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ നീന കുര്യന്‍, ടി.വി. അനിത, അബ്ദുൽ അഷ്‌റഫ് എന്നിവർ സംസാരിച്ചു. അമരമ്പലം ഉള്ളാട് ഗവ. എൽ.പി സ്കൂളില്‍ വാര്‍ഡ് അംഗം മുനീഷ കടവത്ത് ഉദ്ഘാടനം ചെയ്തു. നവാഗതരായ കുട്ടികള്‍ അക്ഷരദീപം തെളിയിച്ചാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. പഞ്ചായത്ത് അംഗം പി.എം. ബിജു, എന്‍. ശിവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പൂക്കോട്ടുംപാടം ഗുഡ്വിൽ സ്കൂളിൽ പ്രവേശനോത്സവത്തോടനുബന്ധിച്ച് പ്ലാസ്റ്റിക് നിർമാർജന പ്രതിജ്ഞയും ഫലവൃക്ഷത്തൈ വിതരണവും പ്രതിഭാസംഗമവും നടത്തി. അഖിലേന്ത്യാ പ്രൈവറ്റ് സ്കൂൾ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ വിജയികൾക്ക് ഗുഡ്‌വിൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എം. കുഞ്ഞിമുഹമ്മദ് ഉപഹാരങ്ങൾ നൽകി. പ്രിൻസിപ്പൽ പി.കെ. ബിന്ദു, വൈസ് പ്രിൻസിപ്പൽ നിഷ സുധാകരൻ കോഓഡിനേറ്റർ സോബിൻ സേവിയർ തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ ppm1 അമരമ്പലം പഞ്ചായത്തുതല സ്കൂള്‍ പ്രവേശനോത്സവം പ്രസിഡൻറ് സി. സുജാത വാഴത്തൈ നല്‍കി ഉദ്ഘാടനം ചെയ്യുന്നു ഫോട്ടോ ppm2 അമരമ്പലം ഉള്ളാട് ഗവ. എൽ.പി സ്കൂളില്‍ നവാഗതര്‍ അക്ഷര ദീപം കൊളുത്തി പ്രവേശനോത്സവം നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.