മഴ കനത്തു; ആശുപത്രി കെട്ടിടത്തി​െൻറ മതിലും ചുമരും തകർന്നു

കരുവാരകുണ്ട്: കനത്ത മഴ തുടരുന്ന കരുവാരകുണ്ടിൽ സ്വകാര്യ ആശുപത്രിയുടെ സംരക്ഷണഭിത്തി തകർന്നു. മണ്ണിടിഞ്ഞ് വീണ് കെട്ടിടത്തി​െൻറ ഒരു ഭാഗത്തെ ചുമരും തകർന്നു. കരുവാരകുണ്ട് അങ്ങാടിയിലാണ് സംഭവം. ചൊവ്വാഴ്ച പുലർച്ച മുതൽ പ്രദേശത്ത് തുടങ്ങിയ മഴ വൈകീട്ട് വരെ നീണ്ടുനിന്നു. സംരക്ഷണഭിത്തിയാണ് ആദ്യം നിലംപതിച്ചത്. ഇതി​െൻറ ശക്തിയിൽ കെട്ടിടത്തി​െൻറ പിൻഭാഗത്തെ ചുമരും തകരുകയായിരുന്നു. മുറിയിൽ ആളില്ലാത്തതിനാൽ അപകടം ഒഴിവായി. വൻ ശബ്ദം കേട്ട് ആശുപത്രിയിലുണ്ടായിരുന്നവർ പരിഭ്രാന്തരായി പുറത്തേക്ക് ഒാടി. Photo: സ്വകാര്യ ആശുപത്രിയുടെ സംരക്ഷണ ഭിത്തി തകർന്ന നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.