നിലമ്പൂർ: മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു. അന്തർസംസ്ഥാന പാതയായ കെ.എൻ.ജി റോഡിൽ മലവെള്ളം കയറി പലയിടങ്ങളിലും ഭാഗികമായി വാഹന ഗതാഗതം തടസ്സപ്പെട്ടു. ചാലിയാറും പോഷകനദികളും കരകവിഞ്ഞൊഴുകുകയാണ്. പുഴയോരങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് റവന‍്യൂ വകുപ്പ് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. പുന്നപ്പുഴ, കാരക്കോടൻപുഴ എന്നിവയുടെ ഓരത്ത് താമസിക്കുന്ന പല കുടുംബങ്ങളും രാത്രിയിൽ ബന്ധുവീടുകളിലേക്ക് മാറി. നാടുകാണി ചുരത്തിെൻറ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിലുണ്ടായെങ്കിലും ഗതാഗതം തടസ്സപ്പെട്ടില്ല. അന്തർസംസ്ഥാന പാതയിൽ വെളിയംതോട്, ജനതപടി എന്നിവിടങ്ങളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്തെ ഒട്ടുമിക്കയിടങ്ങളിലേയും കൃഷിയിടത്തിൽ വെള്ളം കയറിയിട്ടുണ്ട്. രാത്രി ഏറെ വൈകിയും മഴ ശക്തമായി തുടരുകയാണ്. പടം:7 -ചക്കാലക്കുത്തിൽ കൃഷിയിടത്തിൽ വെള്ളം കയറിയപ്പോൾ പടം:8 കനത്ത മഴയിൽ ചാലിയാർ നിറഞ്ഞൊഴുകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.