നോമ്പി​െൻറ ചൈതന്യത്തില്‍ അനഘ

എടക്കര: പട്ടിണി പാവങ്ങളുടെ നോവ് നേരിട്ടറിയാന്‍ ശ്രമിക്കുകയാണ് പന്ത്രണ്ടുകാരിയായ അനഘ. പോത്തുകല്‍ പുലിയന്‍കുന്നത്ത് മോഹന്‍ദാസ്-വസന്തകുമാരി ദമ്പതികളുടെ രണ്ടുമക്കളില്‍ ഇളയകുട്ടിയായ അനഘ രണ്ട് വര്‍ഷമായി കൂട്ടുകാരികള്‍ക്കൊപ്പം മുടങ്ങാതെ നോമ്പനുഷ്ഠിച്ച് വരികയാണ്. ഞെട്ടിക്കുളം എ.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. സഹപാഠികളില്‍നിന്ന് പ്രചോദനമുള്‍കൊണ്ടാണ് വ്രതമനുഷ്ഠിച്ച തുടങ്ങിയത്. പുലര്‍ച്ച അത്താഴം തയാറാക്കി നല്‍കുന്നതെല്ലാം അമ്മ വസന്തകുമാരിയാണ്. വരും വര്‍ഷങ്ങളിലും മുടങ്ങാതെ നോമ്പെടുക്കണമെന്നാണ് പഠനത്തിലും മികവ് പുലര്‍ത്തുന്ന അനഘയുടെ ആഗ്രഹം. edakkara- (12-edk-1) ചിത്രവിവരണം: (12-edk-1) അനഘ പെരുന്നാള്‍ കിറ്റ് വിതരണം എടക്കര: മുസ്ലിം ലീഗ് അറന്നാടംപാടം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രദേശത്തെ നൂറോളം കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റുകള്‍ വിതരണം ചെയ്തു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താര്‍ മാഞ്ചേരി ഉദ്ഘാടനം ചെയ്തു. അഷ്റഫ് കൊളക്കാടന്‍ അധ്യക്ഷത വഹിച്ചു. ഷാരിഖ് മൂര്‍ക്കന്‍, നിഷാദ് മഠത്തില്‍, എം.കെ. അബ്ദുല്‍ ഹക്കീം, കെ. ഷാഹുല്‍ ഹമീദ്, എ.പി. അബ്ദുല്‍ ഗഫൂര്‍, റിയാസ് കൊളക്കാടന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.