ജില്ലക്ക് 50 വയസ്സ്; ഒരു വർഷത്തെ ആഘോഷങ്ങളുമായി മുസ്​ലിം ലീഗ്

മലപ്പുറം: ജില്ല പിറന്നിട്ട് 50 വർഷം തികയുന്നതിനോടനുബന്ധിച്ച് മുസ്ലിം ലീഗ് ഒരു വർഷം നീളുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. ജൂൺ 23ന് പരിപാടികളുടെ പ്രഖ്യാപനവും ഉദ്ഘാടന സമ്മേളനവും മലപ്പുറം ടൗൺഹാളിൽ നടക്കും. സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. 2019 ജൂൺ 16നാണ് മലപ്പുറം ജില്ലക്ക് 50 വയസ്സ് തികയുന്നത്. ജില്ല രൂപവത്കരണത്തി‍​െൻറ ചരിത്രവും രാഷ്ട്രീയവും വിശകലനം ചെയ്യുന്ന സെമിനാറുകൾ, ജില്ല യാഥാർഥ്യമാക്കാൻ സഹായിച്ച നേതാക്കളുടെ ഓർമ സദസ്സുകൾ, വികസന സെമിനാറുകൾ, ചർച്ചകൾ, സംവാദങ്ങൾ, അനുസ്മരണങ്ങൾ തുടങ്ങിയ പരിപാടികളാണ് നടത്തുന്നത്. ജില്ലയുടെ ഭാവി വികസനം മുന്നിൽകണ്ട് സമഗ്ര പദ്ധതി തയാറാക്കി കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് സമർപ്പിക്കും. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡൻറ് സാദിഖലി ശിഹാബ് തങ്ങൾ, സെക്രട്ടറി യു.എ. ലത്തീഫ്, സെക്രട്ടറിമാരായ ഉമ്മർ അറക്കൽ, സലീം കുരുവമ്പലം, നൗഷാദ് മണ്ണിശ്ശേരി എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.