മലപ്പുറം: ഖുർആനിലെ 'ഇബ്‌റാഹീം' അധ്യായം അടിസ്ഥാനമാക്കി ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള ഖുർആൻ സ്റ്റഡി സെൻറർ പരീക്ഷ സംഘടിപ്പിച്ചു. ഒരേ സമയം ജില്ലയിലെ മുന്നൂറോളം കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. സ്ത്രീ, പുരുഷ പ്രായഭേദമന്യേ അയ്യായിരത്തിലധികം പേർ പങ്കെടുത്തു. പ്രതിസന്ധികൾ അഭിമുഖീകരിക്കുമ്പോൾ സത്യവിശ്വാസികൾക്ക് സമാശ്വാസം നൽകുന്ന പ്രമേയം ഉൾക്കൊള്ളുന്ന ഈ അധ്യായം റമദാനോടനുബന്ധിച്ച് പ്രത്യേകം പഠനവിധേയമാക്കുക എന്നതായിരുന്നു പരീക്ഷയുടെ ലക്ഷ്യമെന്ന് കൺവീനർ പി.കെ ഹബീബ് ജഹാൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.