ബാലവേല വിരുദ്ധ ദിനാചരണം: സെമിനാറും റാലിയും ഇന്ന്

പാലക്കാട്: അന്താരാഷ്ട്ര ബാലവേലവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ചൊവ്വാഴ്ച ജില്ല തൊഴിൽ വകുപ്പ്, ചൈൽഡ് െപ്രാട്ടക്ഷൻ യൂനിറ്റ്, ചൈൽഡ് ലൈൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ബോധവത്കരണ സെമിനാറും റാലിയും നടക്കും. പാലക്കാട് തൃപ്തി ഹാളിൽ രാവിലെ 10ന് നഗരസഭ ചെയർപേഴ്സൻ പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്യും. ജില്ല ലേബർ ഓഫിസർ (എൻഫോഴ്സ്മ​െൻറ്) എം.കെ. രാമകൃഷ്ണൻ അധ്യക്ഷത വഹിക്കും. വൈകീട്ട് മൂന്നിന് ഗവ. മോയൻസ് എൽ.പി സ്കൂൾ പരിസരത്ത് നിന്നാരംഭിക്കുന്ന ബോധവത്കരണറാലി സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിക്കും. സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ജോബ് ൈഡ്രവ് 13ന് പാലക്കാട്: ജില്ല എംപ്ലോയബിലിറ്റി സ​െൻറർ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. അക്കൗണ്ടൻറ്സ് ഫാക്കൽറ്റി (യോഗ്യത- ബി.കോം, ബി.ബി.എ. പ്രായപരിധി: 24-30, ഒരുവർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം), മാർക്കറ്റിങ്-സെയിൽസ് എക്സിക്യൂട്ടിവ് (യോഗ്യത: ബിരുദം. പ്രായപരിധി- 25- 35 പുരുഷൻ), ഫീൽഡ് െട്രയിനി കസ്റ്റമർ കെയർ എൻജിനീയർ (യോഗ്യത-കമ്പ്യൂട്ടർ സയൻസ്/ഹാർഡ്വെയർ/ഇലക്േട്രാണിക്സ് ഡിപ്ലോമ പ്രായപരിധി: 35നുതാഴെ പുരുഷൻ), സ്റ്റിച്ചിങ് സ്റ്റാഫ് (യോഗ്യത: സ്റ്റിച്ചിങ് പരിജ്ഞാനം പ്രായപരിധി: 40ന് താഴെ സ്ത്രീ), അക്കാദമിക് കൗൺസലേഴ്സ് (യോഗ്യത: ബിരുദം, പ്രായപരിധി: 35ന് താഴെ സ്ത്രീ), െട്രയിനർ (യോഗ്യത: ബിരുദം, പ്രായപരിധി: 35ന് താഴെ സ്ത്രീ), കസ്റ്റമർ റിലേഷൻ ഓഫിസർ (യോഗ്യത: ബിരുദം, ബിരുദാനന്തര ബിരുദം. പ്രായപരിധി: 28ന് താഴെ സ്ത്രീ), സെയിൽസ് ഓഫിസർ (യോഗ്യത: ബിരുദം. പ്രായപരിധി: 30ന് താഴെ സ്ത്രീ), ടെലികാൾ എക്സിക്യൂട്ടീവ് (യോഗ്യത: ബിരുദം. പ്രായപരിധി: 25ന് താഴെ പുരുഷൻ), പേഴ്സനൽ സ്റ്റാഫ് (യോഗ്യത: ബി.കോം. പ്രായപരിധി: 25ന് താഴെ സ്ത്രീ), പാർട്ട്ടൈം സ്വീപ്പർ (യോഗ്യത: എസ്.എസ്.എൽ.സി പ്രായപരിധി: 40 സ്ത്രീ) എന്നീ തസ്തികകളിലേക്കാണ് ജോബ് ൈഡ്രവ്. താൽപര്യമുള്ളവർ ബയോഡാറ്റയും ആധാർ കാർഡി‍​െൻറ പകർപ്പും 250 രൂപ രജിസ്േട്രഷൻ ഫീസും സഹിതം ബുധനാഴ്ച രാവിലെ 10.30ന് ജില്ല എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചിലെത്തണം. ഫോൺ: 04912505435 ലോകകപ്പ് ഫുട്ബാൾ ക്വിസ് മത്സരം ഇന്ന് പാലക്കാട്: ലോകകപ്പ് ഫുട്ബാളി‍​െൻറ ഭാഗമായി സംസ്ഥാന യുവജനക്ഷേമ ബോർഡ് ചൊവ്വാഴ്ച ക്വിസ് മത്സരം നടത്തും. 18നും 35നുമിടയിൽ പ്രായമുള്ളവർ വയസ്സ് തെളിയിക്കുന്ന രേഖ സഹിതം ജില്ല സ്പോർട്സ് കൗൺസിൽ ഹാളിൽ രാവിലെ 8.30ന് സ്പോട്ട് രജിസ്േട്രഷൻ നടത്തണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.