പഠനോപകരണവും വൃക്ഷത്തൈകളും നൽകി അർജൻറീന ഫാൻസ്

തേഞ്ഞിപ്പലം: ചേളാരി ചുള്ളോട്ട് പറമ്പിലെ അർജൻറീന ഫാൻസ് നവാഗതർക്ക് പഠനോപകരണങ്ങളും വൃക്ഷത്തൈകളും നൽകി. പടുകൂറ്റൻ ഫ്ലക്സുകൾ ഉയർത്തി പോരടിക്കുന്നതിനേക്കാൾ നല്ലത് ജനോപകാരപ്രദമായ പ്രവർത്തനങ്ങളിലൂടെ ടീമിനോട് ആരാധന പ്രകടിപ്പിക്കുകയാണ് വേണ്ടതെന്ന ഭാരവാഹികളുടെ തീരുമാനത്തെ തുടർന്നാണിത്. തേഞ്ഞിപ്പലം പഞ്ചായത്ത് വൈസ് പ്രസിഡൻറ് സതി ഉദ്ഘാടനം ചെയ്തു. മച്ചിങ്ങൽ കൃഷ്ണൻ, കെ.പി. സുമേഷ്, എം. ജഗന്നാഥൻ, കെ.കെ. സഞ്ജയ് എന്നിവർ തൈ വിതരണം ചെയ്തു. രജീഷ് ചേളാരി അധ്യക്ഷത വഹിച്ചു. എം. ഷിബുലാൽ, ഇ.കെ. സുഖിൽ എന്നിവർ സംസാരിച്ചു. ഫോട്ടോ: ചേളാരി ചുള്ളോട്ട് പറമ്പിലെ അർജൻറീന ഫാൻസ് പഠനോപകരണ വിതരണം പഞ്ചായത്ത് വൈസ് പ്രസിഡൻറ് സതി നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.