അഗളി: ശക്തമായി തുടരുന്ന മഴയിൽ അട്ടപ്പാടിയിലെ പലപ്രദേശങ്ങളും ഒറ്റപ്പെട്ടു. വൈദ്യുതി, റോഡ്, ഇൻറർനെറ്റ് എന്നിവ തകരാറിലായി. മഴയിലും കാറ്റിലും പലഭാഗത്തും വീടുകൾക്ക് കേടുപാടും വ്യാപക കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. പ്രദേശത്ത് പ്രകൃതിക്ഷോഭം രൂക്ഷമായിട്ടും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് ഇനിയും സാധിച്ചിട്ടില്ല. മഴ കനത്തതോടെ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പാലക്കാട് ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.