സഹകരണ സൊസൈറ്റിയിൽനിന്ന്​ രണ്ടു​ കോടിയുമായി മുങ്ങിയ സെക്രട്ടറി അറസ്​റ്റിൽ

റാന്നി: റാന്നി എംപ്ലോയീസ് കോഒാപറേറ്റിവ് സൊസൈറ്റിയിൽനിന്ന് രണ്ടു കോടിയോളം രൂപ തട്ടിച്ചു മുങ്ങിയ സെക്രട്ടറി പൊലീസ് പിടിയിലായി. റാന്നി എംപ്ലോയീസ് കോ ഒാപറേറ്റിവ് സൊസൈറ്റി നമ്പർ 125 ശാഖയിൽനിന്ന് രണ്ട് കോടിയോളം രൂപയുമായി മുങ്ങിയ വെച്ചൂച്ചിറ കുന്നം കുളമാങ്ങൂഴി എണ്ണൂറാംവയൽ പുന്നോലി കുന്നേൽ പുന്നൂസി​െൻറ മകൻ പുന്നൂസിനെയാണ് (52) പിടികൂടിയത്. നിക്ഷേപകർക്ക് തുക വരവുെവച്ചതി​െൻറ ചീട്ട് കൃത്യമായി നൽകി സൊസൈറ്റിയിൽ തുക വരവുെവക്കാതെ കൈക്കലാക്കുകയുമായിരുന്നു. കൂടാതെ ചിലർ നിക്ഷേപിച്ച തുക ബാങ്കിൽ വരവുെവക്കുകയും അതിൽനിന്ന് നിക്ഷേപകർ അറിയാതെ അവരുടെ പേരിൽ വായ്പയെടുക്കുകയും തുക വകമാറ്റുകയും ചെയ്തിട്ടുണ്ട്. 1995 മുതൽ റാന്നി എംപ്ലോയീസ് കോഒാപറേറ്റിവ് സൊസൈറ്റി ശാഖയിൽ മൂന്ന് ലക്ഷം രൂപ നൽകി ജോലി നോക്കിവന്ന പുന്നൂസ് 2008 മുതലാണ് ചെറിയ രീതിയിൽ തട്ടിപ്പ് നടത്തി തുടങ്ങിയത്. 2012ൽ ഒാഡിറ്റ് നടത്തിയപ്പോഴാണ് 2009ൽ കൃത്രിമം നടത്തിയത് കണ്ടെത്തിയത്. ഇതി​െൻറ പേരിൽ പുന്നൂസിന് ചുമത്തിയ അഞ്ച് ലക്ഷം രൂപ തിരിച്ച് അടച്ചിരുന്നു. എന്നാൽ, വീണ്ടും തട്ടിപ്പ് തുടർന്നു. 2016 അവസാനം ഒാഡിറ്റ് നടത്തിയപ്പോൾ ഭീമമായ തുക ബാങ്കിനെ തട്ടിച്ചതായി കണ്ടെത്തുകയും പുന്നൂസ് ഒളിവിൽ പോകുകയുമായിരുന്നു. ഹൈകോടതിയിൽ ജാമ്യത്തിന് ശ്രമിച്ചപ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകാൻ കോടതി നിർദേശിച്ചെങ്കിലും പുന്നൂസ് ഹാജരായില്ല. തുടർന്ന് മൊബൈൽ ഫോൺ ഉപേക്ഷിച്ച് കാഞ്ഞിരപ്പള്ളിയിൽ ധ്യാനംകൂടാൻ എന്ന വ്യാജേന ഒളിവിൽ കഴിയുകയായിരുന്നു. ഇടക്കിടെ പുന്നൂസ് ബന്ധുക്കളെ രഹസ്യമായി വന്നുകാണുന്നതായി മനസ്സിലാക്കിയ െപാലീസ് മൂന്ന് സ്െപഷൽ ടീമുകൾ രൂപവത്കരിച്ചു. വിവിധ സ്ഥലങ്ങളിലുള്ള ബന്ധുവീടുകളിൽ രാത്രി നിരീക്ഷണം ഏർപ്പെടുത്തി. തുടർച്ചയായി നിരീക്ഷണം നടത്തിവരുന്നതിനിടയാണ് പ്രതി വലയിലായത്. 2008 മുതലുള്ള ബോർഡ് അംഗങ്ങൾക്കും 2008 മുതൽ ഒാഡിറ്റ് നടത്തിയ ഒാഡിറ്റർമാർക്കും തട്ടിപ്പിൽ പങ്കാളിത്തമുള്ളതായി പുന്നൂസ് ആരോപിക്കുന്നതിനാൽ വിശദ അന്വേഷണം നടത്തും. ജില്ല പൊലീസ് മേധാവി നാരായണ​െൻറ മേൽനോട്ടത്തിൽ തിരുവല്ല ഡിവൈ.എസ്.പി ചന്ദ്രശേഖരപിള്ള, റാന്നി സി.െഎ നൂമാൻ എന്നിവരുടെ നേതൃത്വത്തിൽ എസ്.െഎ വിനോദ്കൃഷ്ണൻ, അനീഷ്കുമാർ, മുരളീധരൻ, സാബു, സി.പി.ഒമാരായ ജോജി, അനുരാഗ് മുരളീധരൻ, മാത്യു, സുധീഷ്, ഷാനവാസ്, ശ്യാം, ബിജു മാത്യു എന്നിവർ ഉൾപ്പെട്ട സംഘമാണ് പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.