ഭഗവത് ഗീത പഠന കൂട്ടായ്മ വാർഷികം

പൂക്കോട്ടുംപാടം: ആത്മവീര്യത്തെ ഉണർത്തി ജ്ഞാനബോധം കൊണ്ട് സമൂഹത്തെ ഉദ്ധരിക്കാൻ പ്രചോദനം നൽകുന്നതാണ് ഭഗവത് ഗീതയെന്ന് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമികൾ അഭിപ്രായപ്പെട്ടു. ഗീതാമൃതം ഭഗവത് ഗീത പഠനകൂട്ടായ്മയുടെ രണ്ടാമത് വാർഷികം പൂക്കോട്ടുംപാടം വ്യാപാര ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധ്യാത്മിക ആചാര്യ പെടയന്താള്‍ ദേവകി ടീച്ചർ ദീപപ്രോജ്ജ്വലനം നിർവഹിച്ച് അനുഗ്രഹ പ്രഭാഷണം നടത്തി. വെട്ടഞ്ചേരി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ടി.കെ. ശ്രീജിത് പണിക്കർ, വിനുജി, ശ്രീജേഷ് മാമ്പറ്റ, രാജീവ് സ്വാമി (വേങ്ങാ പരത വിവേകാനന്ദ ആശ്രമം), പനമ്പറ്റ നാരായണൻ, എം. വിശ്വനാഥൻ എന്നിവർ സംസാരിച്ചു. ടി. അയ്യപ്പുണ്ണി, കുട്ടൻ, കെ. ദിലീപ്, വിനീത, സബ്‌ന ശ്രീജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.