കെട്ടിടത്തിൽ വ്യാപക ചോർച്ച തിരൂർ റെയിൽവേ സ്​റ്റേഷനിലേക്ക് വരുന്നവർ കുടയും കരുതിക്കോളൂ...

തിരൂർ: വരുന്നത് തിരൂർ റെയിൽവേ സ്റ്റേഷനിലേക്കാണെങ്കിൽ കുടയും കൈയിൽ കരുതേണ്ട അവസ്ഥ. സ്റ്റേഷൻ മിക്കയിടത്തും ചോർന്നൊലിക്കുന്നതിനാൽ കുടയില്ലാതെ എത്തിയാൽ നനഞ്ഞൊലിക്കും എന്നുറപ്പ്. രണ്ടാം പ്ലാറ്റ്ഫോമിൽ പലയിടത്തും മേൽക്കൂരയില്ലാത്തതും ദുരിതമാകുന്നു. സ്ത്രീകളുടെ കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിൽ മഴവെള്ളം വീണ് പരന്നൊഴുകുകയാണ്. പ്രവേശനകവാടത്തിന് മുന്നിലാണ് വെള്ളം ശക്തിയായി പതിക്കുന്നത്. കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് കടക്കണമെങ്കിൽ നനയുക തന്നെ വേണം. മേൽക്കൂരയിലെ വെള്ളം മുഴുവൻ ഇവിടെയുള്ള വിടവിലൂടെ സ്റ്റേഷനകത്തേക്ക് എത്തുന്നു. പുതിയ കെട്ടിടത്തിൽ മാത്രമാണ് മഴ കൊള്ളാതെ നിൽക്കാനാവുക. മറ്റ് ഭാഗത്തെല്ലാം ചോർന്നൊലിക്കുന്നു. പഴയ കെട്ടിടവും പുതിയ കെട്ടിടവും തമ്മിലുള്ള വിടവിലൂടെ മഴവെള്ളം മൊത്തം അകത്താണ് പതിക്കുന്നത്. ഇതിനുപുറമെയാണ് പല ഭാഗത്തുമുള്ള ചോർച്ച. കാലപ്പഴക്കം മൂലം ദ്രവിച്ചും തുള വീണുമാണ് പല ഭാഗത്തും മേൽക്കൂരയുള്ളത്. മഴക്കൊപ്പം കാറ്റടിച്ചാൽ വെള്ളം പൂർണമായും സ്റ്റേഷനകത്തേക്ക് അടിച്ചുകയറും. അതിനാൽ ഇരിപ്പിടങ്ങളും നനയുന്നു. മേൽപാലത്തിന് മേൽക്കൂരയുണ്ടെങ്കിലും ഒന്നാംനമ്പർ പ്ലാറ്റ് ഫോമിൽനിന്ന് പാലത്തിലേക്കും തിരിച്ചും നടക്കണമെങ്കിൽ മഴ നനയണം. രണ്ടാംനമ്പർ പ്ലാറ്റ്ഫോമിൽ പകുതിയോളമേ മേൽക്കൂരയുള്ളൂ. ട്രെയിൻ ഇറങ്ങാനും കയറാനും കുടചൂടാതെ സാധിക്കില്ല. പ്രധാന കെട്ടിടത്തിലെ മേൽക്കൂര പതിറ്റാണ്ടുകളോളം പഴക്കമുള്ളതാണ്. സ്റ്റേഷനിൽ മിനുക്കുപണികൾ പലതും നടക്കാറുണ്ടെങ്കിലും മേൽക്കൂര നവീകരണത്തിന് നടപടിയുണ്ടായിട്ടില്ല. പുതിയ കെട്ടിടത്തിലെ വെള്ളം പ്രവേശന കവാടത്തിൽ പതിക്കുന്നതും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. വാഹനങ്ങളുടെ മുകളിലേക്ക് വെള്ളം വീണ് യാത്രക്കാരുടെ ദേഹത്തേക്ക് തെറിക്കുന്നതും വസ്ത്രങ്ങളുൾെപ്പടെ നനയുന്നതും പതിവ് കാഴ്ചയാണ്. വെള്ളം പൈപ്പ് വഴി താഴേക്ക് ഇറക്കുന്നതിന് നടപടി വേണമെന്നതാണ് യാത്രക്കാരുടെ ആവശ്യം. photo tirw railway: തിരൂർ റെയിൽവേ സ്റ്റേഷനിൽ സ്ത്രീകളുടെ കാത്തിരിപ്പിന് മുന്നിൽ പതിക്കുന്ന മഴവെള്ളം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.