കോഴിച്ചെന കണ്ടംചിറയിൽ അറവുമാലിന്യം തള്ളി

തിരൂരങ്ങാടി: ദേശീയപാത കോഴിച്ചെന കണ്ടംചിറയിൽ അറവുമാലിന്യം തള്ളി. തൊണ്ടിവാഹനങ്ങൾ കൂട്ടിയിട്ട കണ്ടംചിറ മൈതാനിയിലാണ് വെള്ളിയാഴ്ച രാത്രി ഇരുട്ടി​െൻറ മറവിൽ സാമൂഹികദ്രോഹികൾ മാലിന്യം തള്ളിയത്. മാട്, കോഴി എന്നിവയുടെ മാലിന്യം മുപ്പതോളം ചാക്കുകളിലാക്കിയാണ് തള്ളിയത്. രാവിലെ ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ പഞ്ചായത്ത് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഉടനെ പഞ്ചായത്ത് പ്രസിഡൻറ് എം.പി. കുഞ്ഞിമൊയ്തീൻ, സെക്രട്ടറി നാരായണൻ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി മാലിന്യങ്ങൾ കുഴിച്ചു മൂടി സ്ഥലം ശുചീകരിച്ചു. തൊണ്ടിവാഹനങ്ങൾ കൂട്ടിയിട്ട സ്ഥലവും പൊതുവെ ആളൊഴിഞ്ഞ പ്രദേശവുമായതിനാൽ ഇവിടെ സാമൂഹികദ്രോഹികളുടെ ശല്യം രൂക്ഷമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.