കൊണ്ടോട്ടി: അവധിക്കാല തിരക്ക് മുതലെടുത്ത് വിമാനടിക്കറ്റ് നിരക്കിലുണ്ടാകുന്ന വൻ വർധനക്ക് മാറ്റം. ഗൾഫ് നാടുകളിലെ സാമ്പത്തിക പ്രതിസന്ധിയിൽ യാത്രക്കാർ കുറഞ്ഞതോടെയാണ് സീസൺ സമയത്തെ ടിക്കറ്റ് നിരക്കിെല കൊള്ളയിലും കുറവ് വന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി ടിക്കറ്റ് നിരക്കിൽ വൻ വർധനയുണ്ടായിട്ടില്ലെന്ന് ട്രാവൽ ഉടമകൾ പറയുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി െപരുന്നാൾ അടക്കമുള്ള സീസണിൽ ടിക്കറ്റ് നിരക്ക് കുത്തനെ വർധിപ്പിക്കുകയെന്നതാണ് വിമാനകമ്പനികളുടെ തന്ത്രം. ഇതിനെതിരെ പ്രവാസികളുടെ ഭാഗത്ത് നിന്ന് വർഷങ്ങളായി പരാതികൾ ഉയരാറുണ്ടെങ്കിലും സർക്കാറിന് ഒന്നും ചെയ്യാനായിരുന്നില്ല. തിരക്കില്ലാത്ത സമയങ്ങളിലെ നഷ്ടം ഒഴിവാക്കുന്നതിന് വേണ്ടിയാണ് സീസണിലെ നിരക്കുകൾ വർധിപ്പിക്കുന്നതെന്നാണ് കമ്പനികളുടെ വാദം. ദുബൈയില്‍നിന്ന് കോഴിക്കോട്ടേക്ക് മുൻവർഷങ്ങളിൽ പെരുന്നാൾ സമയത്ത് 30,000ത്തിന് മുകളിലായിരുന്നത് ഇക്കുറി 15,000ത്തിനും 23,000ത്തിനും ഇടയിലാണ്. ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽനിന്ന് കരിപ്പൂരിലേക്ക് ഇൗ സമയത്ത് 50,000ത്തിന് മുകളിലുണ്ടായിരുന്നതും ഇക്കുറി കുറഞ്ഞിട്ടുണ്ട്. റിയാദ്-കോഴിക്കോട് സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് നിരക്ക് ഇത്തവണ 25,000-35,000ത്തിനും ഇടയിലാണ്. അബൂദബി-കാലിക്കറ്റ് സെക്ടറിൽ 34,000 മുതൽ 40,000 വരെയുണ്ടായിരുന്നത് നിലവിൽ 15,000ത്തിനും 28,000ത്തിനും ഇടയിലാണ്. എയർ ഇന്ത്യ എക്സ്പ്രസിൽ 15,000 മുതൽ 20,000 രൂപ വരെയാണ് നിരക്ക്. ദോഹയില്‍നിന്ന് കോഴിക്കോട്ടേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ 51,000ഉം ജെറ്റ് എയര്‍വേയ്സില്‍ 61,000ഉം ഖത്തര്‍ എയര്‍വേയ്സില്‍ 64,000മായിരുന്നു രണ്ട് വർഷം മുമ്പത്തെ ഉയർന്ന നിരക്ക്. ഇക്കുറി എയർ ഇന്ത്യ എക്സ്പ്രസിന് 18,500 മുതൽ 24,000 രൂപ വരെയാണ് നിരക്ക്. മറ്റിടങ്ങളിലേക്കുള്ള നിരക്കുകളിലും സമാനരീതിയിൽ കുറവ് വന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.