അടക്ക പൊളിക്കാൻ യന്ത്രം റെഡി

മലപ്പുറം: നിമിഷങ്ങൾകൊണ്ട് കേടുപാടുകളില്ലാതെ അടക്ക പൊളിക്കുന്ന യന്ത്രം വികസിപ്പിച്ചെടുത്ത് തൃക്കലങ്ങോട് പള്ളിപ്പടി സ്വദേശി. 35 വർഷമായി വിക്ടറി എൻജിനീയറിങ് ഇൻഡസ്ട്രീസ് നടത്തുന്ന മെഷിനറി ഡിസൈനറുമായ പി.എസ്. രവിയുടെ കരവിരുതിലാണ് ബീറ്റൽ നട്ട് പീലർ എന്നുപേരിട്ട യന്ത്രം രൂപകൽപന ചെയ്തത്. പെഡലിൽ കാലുകൊണ്ട് ചവിട്ടി പ്രവർത്തിപ്പിക്കുന്ന യന്ത്രത്തിൽനിന്ന് സാധാരണ ഒരു ഷിഫ്റ്റിൽ കൈ കൊണ്ട് തൊഴിലാളി 40 കിലോ അടക്ക പൊളിക്കുന്നിടത്ത് ഈ യന്ത്രം കൊണ്ട് 200-250 കിലോ വരെ പൊളിക്കാൻ കഴിയുമെന്ന് രവി അവകാശപ്പെട്ടു. 10,000 രൂപ ചെലവ് വരുന്ന യന്ത്രത്തിന് താൽക്കാലിക പേറ്റൻറ് പൂർത്തീകരിച്ച് വിപണിയിലെത്തിക്കാൻ ശ്രമിക്കുമെന്ന് രവി പറഞ്ഞു. മുമ്പ് ഭാരമുള്ള വസ്തുക്കൾ നീക്കുന്ന ട്രോളി ഡിസൈൻ ചെയ്തു വിപണിയിലെത്തിച്ചിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ രവി, മക്കളായ രൂപക് രവി, ഋതിക് രവി എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.