നിർമാണത്തിന് പിന്നാലെ റോഡ് തകർന്നു

കരുവാരകുണ്ട്: ജില്ല പഞ്ചായത്ത് വാർഷിക പദ്ധതിയിൽ നിർമിച്ച റോഡ്, നിർമാണത്തിന് പിന്നാലെ തകർന്നു. 10 ലക്ഷം മുടക്കി നിർമിച്ച കേരള എസ്റ്റേറ്റ് മഞ്ഞൾപാറയിലെ അമ്പതേക്കർ-പോത്തൻകാട് റോഡാണ് വിവിധ ഭാഗങ്ങളിൽ ടാറിങ് അടർന്നും കുഴികൾ രൂപപ്പെട്ടും തകർന്നത്. ഏപ്രിൽ അവസാനത്തിലാണ് റോഡ് പ്രവൃത്തി നടന്നത്. അതിന് പിന്നാലെ തകരുകയായിരുന്നു. ഉയർന്ന ഭാഗത്തുനിന്ന് വെള്ളം ഒലിച്ചിറങ്ങിയതോടെ ടാറിങ്ങിനടിയിലെ ചളി പൊങ്ങുകയും ചെയ്തു. നിർമാണത്തിലെ ക്രമക്കേടാണ് തകർച്ചക്ക് കാരണമെന്ന് കാണിച്ച് ജില്ല കലക്ടർക്ക് പരാതി നൽകാനിരിക്കുകയാണ് നാട്ടുകാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.