നിലമ്പൂർ: മലയോര ഹൈവേയുടെ ഭാഗമായ ജില്ലയിലെ മൂന്ന് റീച്ചുകൾക്കും കിഫ്ബി ഡയറക്ടർ ബോർഡിെൻറ ധനാനുമതി ലഭിച്ചു. പൂക്കോട്ടുംപാടം-തമ്പുരാട്ടികല്ല്-മുണ്ടേരി സീഡ് ഫാം ഗേറ്റ് (109 കോടി), പൂക്കോട്ടുംപാടം മൂല്ലേപാടം (45 കോടി), പൂക്കോട്ടുംപാടം, കേരള എസ്റ്റേറ്റ്, ചിറക്കൽ, പുൽവേട്ട, പൊൻപാറ, അലനല്ലൂർ (103 കോടി) എന്നിവക്കാണ് ധനാനുമതി. പാതക്ക് നേരത്തെ സർക്കാറിെൻറ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. മൂന്ന് റീച്ചുകൾക്കും 101 കിലോമീറ്റർ ദൈർഘ‍്യമാണുള്ളത്. പാതക്ക് സൗജന‍്യമായി ഭൂമി ലഭിക്കേണ്ടതുണ്ട്. ഭൂമി സർവേ നടത്തി അളന്ന് തിട്ടപ്പെടുത്തി റവന‍്യൂ വകുപ്പിന് കൈമാറുന്നതോടെ കേരള റോഡ് ഫണ്ട് ബോർഡിെൻറ സാങ്കേതികാനുമതിയും ലഭിക്കും. ഇതിൽ ഒന്നാമതുള്ള പൂക്കോട്ടുംപാടം-തമ്പുരാട്ടികല്ല്-മുണ്ടേരി റീച്ചിന് സ്ഥലം കണ്ടെത്തി കുറ്റിയടിച്ചിട്ടുണ്ട്. റവന‍്യൂ-പൊതുമരാമത്ത് സംയുക്ത സർവേ നടത്തി ഭൂമി അളന്ന് തിട്ടപ്പെടുത്തി റവന‍്യൂ വകുപ്പിന് കൈമാറണം. പാത യാഥാർഥ്യമായാൽ നിലമ്പൂരിൽ നിന്ന് കൽപറ്റയിലേക്ക് 62 കിലോമീറ്റർ ലാഭിക്കാം. മൈസൂരു-ബംഗളൂരു ദൂരം 70 കിലോമീറ്റർ കുറയും. റോഡ് മാർഗമുള്ള നിലമ്പൂർ-മൈസൂർ രാത്രിയാത്ര നിരോധനം മറികടക്കാം, താമരശ്ശേരി ചുരവും നാടുകാണി ചുരവും ഒരേ സമയം പണി മുടക്കിയാലും യാത്ര തടസ്സമുണ്ടാവില്ല. വയനാടിന് തെക്കുള്ള ജില്ലകളിലേക്ക് കോഴിക്കോടിനെ ആശ്രയിക്കാതെ യാത്ര ചെയ്യാനും കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.