കൊണ്ടോട്ടി: വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി കൊണ്ടോട്ടി മണ്ഡലത്തിലെ അഞ്ച് റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾക്ക് 3.96 കോടി രൂപ അനുവദിച്ചു. ബജറ്റിൽ ഉൾപ്പെടുത്തി പൊന്നാട്-വാഴക്കാട് റോഡ് റബറൈസ് ചെയ്യാൻ മൂന്ന് കോടിയും നീറാട്-വലിയപറമ്പ്-ആലുങ്ങൽ റോഡ് റബറൈസ് ചെയ്യാൻ 78 ലക്ഷം രൂപയും വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി തമ്പാരപറമ്പ്-ചേലക്കര പുതിയോടത്ത് പറമ്പ് റോഡിന് മൂന്നുലക്ഷവും ആലക്കപറമ്പ് ചെമ്മലപ്പറമ്പ് റോഡിന് നാല് ലക്ഷവും കുനത്തടായി-കാളകണ്ടി എസ്.സി കോളനി റോഡിന് എട്ട് ലക്ഷവുമാണ് അനുവദിച്ചത്. കൊണ്ടാട്ടിയിൽ ഹോർട്ടികോർപ് ഔട്ട്ലെറ്റ് പരിഗണനയിൽ -മന്ത്രി മലപ്പുറം: കൊണ്ടോട്ടിയിൽ ഹോർട്ടികോർപ് ഔട്ട്ലെറ്റ് ആരംഭിക്കുന്നത് പരിഗണിക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. നിയമസഭയിൽ ടി.വി. ഇബ്രാഹീം എം.എൽ.എയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.