ഒഴിവുകൾക്ക്​ ആനുപാതികമായി ചുരുക്കപ്പട്ടികയിൽ ആളില്ല; എച്ച്​.എസ്​.എ മാത്​സ്​ ഉദ്യോഗാർഥികൾ നിരാശയിൽ

മലപ്പുറം: ആറ് വർഷത്തിന് ശേഷം പ്രസിദ്ധീകരിച്ച എച്ച്.എസ്.എ മാത്സ് ചുരുക്കപ്പട്ടികയിലൂടെ പി.എസ്.സി ഉദ്യോഗാർഥികൾക്ക് നൽകിയത് ഇരുട്ടടി. ആകെ റിപ്പോർട്ട് ചെയ്ത ഒഴിവുകൾക്ക് ആനുപാതികമായി ചുരുക്കപ്പട്ടികയിൽ ഉദ്യോഗാർഥികളെ ഉൾപ്പെടുത്താത്തതിനാൽ പലർക്കും അവസരം നഷ്ടമാകും. 120 ഒഴിവുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ, 154 പേർ മാത്രമാണ് മുഖ്യപട്ടികയിലുള്ളത്. റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവുകൾക്ക് അനുസരിച്ച് രണ്ടിരട്ടിയിലധികം പേരെങ്കിലും മുഖ്യപട്ടികയിൽ ഉൾപ്പെടേണ്ടതാണ്. വിവിധ സ്കൂളുകളിലായി 150ലധികം ഒഴിവുകൾ നികത്താനുണ്ടെന്ന് വിവരാവകാശ നിയമപ്രകാരം അറിഞ്ഞതായി ഉദ്യോഗാർഥികൾ പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ മുന്നോടിയായി മൂന്ന് ഡിവിഷൻ വരെ സ്കൂളുകളിൽ വർധിച്ചിട്ടുണ്ട്്. വിരമിക്കുന്നതിലൂടെയും സ്ഥാനക്കയറ്റത്തിലൂടെയും വരാനുള്ള ഒഴിവുകൾ വേറെയും. 2012ൽ വിജ്ഞാപനമിറങ്ങിയ പരീക്ഷ നടന്നത് 2016 ഒക്ടോബറിലാണ്. വർഷങ്ങൾക്കുശേഷം പ്രസിദ്ധീകരിക്കുന്ന പട്ടികയായതിനാൽ ആദ്യ റാങ്കുകാരിൽ പലരും നിലവിൽ മറ്റ് ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്നവരാണ്. ആറ് വർഷമായി റാങ്ക് ലിസ്റ്റ് നിലവിലില്ലാത്തതിനാൽ സപ്ലിമ​െൻററി പട്ടികയിൽ ഉൾെപ്പട്ടവരിൽ ഭൂരിഭാഗം പേർക്കും പ്രായപരിധി കഴിഞ്ഞതിനാൽ അവസരം നഷ്ടമാകും. മറ്റൊരു എച്ച്.എസ്.എ പരീക്ഷ എഴുതാൻ ഇവർക്ക് അവസരമില്ല. നിലവിൽ പ്രസിദ്ധീകരിച്ച മുഖ്യപട്ടികയിൽതന്നെ ധാരാളം സംവരണ വിഭാഗക്കാൾ ഉൾപ്പെട്ടിട്ടുള്ളതിനാൽ സപ്ലിമ​െൻററി പട്ടികയിൽനിന്നും നിയമനം നടക്കാത്തവിധം പട്ടിക റദ്ദാകാൻ സാധ്യതയുണ്ട്. 2002 മുതൽ എച്ച്.എസ്.എ ഇംഗ്ലീഷ് പോസ്റ്റ് ക്രിയേഷൻമൂലം മാത്സ് ഉദ്യോഗാർഥികളുടെ അവസരങ്ങൾ ഏറെ നഷ്ടപ്പെട്ടിട്ടുണ്ട്. ഒഴിവുകളുടെ എണ്ണം കുറവായിട്ടും എച്ച്.എസ്.എ ഇംഗ്ലീഷ്, നാച്ചുറൽ സയൻസ് വിഷയങ്ങളുടെ ഷോർട്ട് ലിസ്റ്റി​െൻറ മുഖ്യപട്ടികയിൽ മുന്നൂറോളംപേരെ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഏറ്റവും കൂടുതൽ ഒഴിവുള്ള മാത്സ് ഉദ്യോഗാർഥികളുടെ കാര്യത്തിൽ ഇതുണ്ടായില്ല. ഒഴിവുകൾക്ക് ആനുപാതികമായി പട്ടിക വിപുലീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ല എച്ച്.എസ്.എ മാത്തമാറ്റിക്സ് സപ്ലിമ​െൻററി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.