മണ്ണിൽ ചവിട്ടിനിന്ന് ആകാശത്തേക്ക് കൈയുയർത്തുന്ന കർഷകർക്ക് തല ചായ്ക്കാനും നമസ്കരിക്കാനുെമാക്കെയായി പാടവക്കത്തും തോട്ടിൻകരയിലുമൊക്കെ നമസ്കാര പള്ളികളുണ്ടായിരുന്നു ഒരു കാലത്ത്. സ്രാമ്പികൾ എന്ന് നമ്മൾ അതിനെ വിളിച്ചു. വയലുകളിൽ പട വെട്ടിയിരുന്ന കർഷകർക്ക് നമസ്കരിക്കാനും വിശ്രമിക്കാനുമുള്ള ഇടമായിരുന്നു അത്. കാർഷികവൃത്തിയെ പതിയെ കൈവിട്ടതോടെ സ്രാമ്പികളും ഇല്ലാതായി. കൈയും മുഖവും വൃത്തിയാക്കി അൽപ്പനേരത്തെ വിശ്രമത്തിനും നമസ്കാരത്തിനും ശേഷം ഒറ്റ തോർത്തുമുണ്ടുടുത്ത് ഇവിടെ മയങ്ങിയിരുന്ന കർഷകരും കാലാന്തരത്തിൽ മാഞ്ഞുപോയി. ഒാരോ സ്രാമ്പിയും ആ പ്രദേശത്തെ കാർഷിക സംസ്കാരത്തിെൻറ ഇൗടുവെപ്പുകളായിരുന്നു. പഴമയുടെ പ്രതാപം പേറി വയലിൽ തലയുയർത്തി നിൽക്കുന്ന സ്രാമ്പികളുണ്ട് ഇപ്പോഴും അങ്ങിങ്ങായി. വളാഞ്ചേരി-പെരിന്തൽമണ്ണ റോഡിന് സമീപമുള്ള പൂക്കാട്ടിരിയിലെ എടയൂർ കൃഷിഭവന് സമീപം തോട്ടുങ്ങലിലെത്തിയാൽ അത്തരമൊരു സ്രാമ്പി കാണാം. 115 വർഷത്തെ പഴക്കമുണ്ടിതിന്. മഴക്കാലമായാൽ നിറഞ്ഞൊഴുകുന്ന തോടിനരികിൽ വയലുകൾക്ക് നടുവിൽ നിൽക്കുന്ന സ്രാമ്പി കണ്ണിനും മനസ്സിനും കുളിർ കാഴ്ചയാണ്. പള്ളിപ്പുറത്തുനിന്ന് മലപ്പുറത്തേക്ക് തലച്ചുമടായി സാധനങ്ങൾ കൊണ്ടുപോയവർ വിശ്രമിക്കാനും നമസ്കരിക്കാനും ഇതുപയോഗിച്ചിരുന്നു. പൂക്കാട്ടിരി ചാത്തനാത്ത് നായർ തറവാട്ടുകാർ സൗജന്യമായി കൊടുത്ത സ്ഥലത്താണിത് നിർമിച്ചത്. ഇവിടെ സദാ ആരാധനയിൽ മുഴുകിയിരുന്ന ഹസൻ മുസ്ലിയാർ വിശ്വാസികളുടെ മനസ്സിൽ ഇപ്പോഴും ജീവിക്കുന്നു. വിഷചികിത്സയിൽ വിദഗ്ധനായിരുന്ന മുസ്ലിയാരെ തേടി ജാതി മത ഭേദമന്യേ നിരവധി പേർ ഇവിടെ എത്തിയിരുന്നു. പൂക്കാട്ടിരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ അന്ത്യവിശ്രമം കൊള്ളുന്ന ഹസൻ മുസ്ലിയാർ വിശുദ്ധ ജീവിതത്തിെൻറ പേരിൽ ഇന്നും ഓർമിക്കപ്പെടുന്ന വ്യക്തി കൂടിയാണ്. പടം: srambi വളാഞ്ചേരി-പെരിന്തൽമണ്ണ റോഡിന് സമീപത്തെ പൂക്കാട്ടിരി തോട്ടുങ്ങൽ നമസ്കാര പള്ളി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.