പഞ്ചായത്തുതലത്തിൽ ശിശുസംരക്ഷണ സംവിധാനങ്ങൾ ഏകോപിപ്പിക്കും

പാലക്കാട്: കുട്ടികളുടെ ആത്യന്തികമായ സംരക്ഷണത്തിനായി സർക്കാർ-സർക്കാറിതര ശിശുസംരക്ഷണ സംവിധാനങ്ങൾ ഏകോപിപ്പിക്കുമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ ആക്ടിങ് ചെയർമാൻ സി.ജെ. ആൻറണി. ജില്ല ശിശുസംരക്ഷണ സമിതി ചെയർപേഴ്സൻ കൂടിയായ ജില്ല പഞ്ചായത്ത് പ്രസിഡൻറി‍​െൻറ ചേംബറിൽ നടന്ന ചൈൽഡ് ഫ്രണ്ട്ലി ലോക്കൽ ഗവേണൻസ് എന്ന ആശയത്തിലധിഷ്ഠിതമായ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നഗരസഭാ-ബ്ലോക്ക്-ഗ്രാമപഞ്ചായത്തുതല സമിതികൾക്ക് കീഴിലുള്ള ജാഗ്രതാസമിതികൾ, നിർഭയകേന്ദ്രങ്ങൾ, കുടുംബശ്രീ സംവിധാനങ്ങൾ, പൊതുജന ആരോഗ്യകേന്ദ്രങ്ങളുൾപ്പെടെയുള്ളവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുള്ള സംവിധാനമാണ് രൂപവത്കരിച്ചിരിക്കുന്നത്. അതുവഴി തദ്ദേശ സ്ഥാപനങ്ങളിലെ കുട്ടികളുടെ നിലവിലുള്ള അവസ്ഥ സംബന്ധിച്ച് ഉടൻ റിപ്പോർട്ട്് (സ്റ്റാറ്റസ് റിപ്പോർട്ട്) തയാറാക്കാൻ ജില്ല ശിശുസംരക്ഷണ സമിതി കോചെയർമാൻ കൂടിയായ കലക്ടർ ഡി. ബാലമുരളി ശിശുസംരക്ഷണ ഓഫിസർക്ക് നിർദേശം നൽകി. പഞ്ചായത്ത് െഡപ്യൂട്ടി ഡയറക്ടർ മുഖേന റിപ്പോർട്ട് ഉടൻ തയാറാക്കുമെന്ന് ജില്ല ശിശു സംരക്ഷണ ഓഫിസർ കെ. ആനന്ദൻ അറിയിച്ചു. സർവേക്കുശേഷം പ്രശ്നപരിഹാരവും ആവശ്യമെങ്കിൽ അനുയോജ്യമായ മാതൃകാ പദ്ധതിക്ക് രൂപം നൽകുമെന്നും കമീഷൻ ചെയർമാൻ പറഞ്ഞു. കുട്ടികളുടെ പ്രശ്നങ്ങൾ ഓരോ സ്ഥലത്തും വ്യത്യസ്തമാണ്. പത്രമാധ്യമങ്ങളിലൂടെ പുറത്തുവരുന്നതിന് മുമ്പ് അവ തിരിച്ചറിഞ്ഞ് പരിഹരിക്കാൻ സാധിക്കണം. അതത് തദ്ദേശ സ്ഥാപനത്തിലൂടെയോ പ്രശ്നത്തിനധിഷ്ഠിതമായ പരിഹാരമാർഗം മുന്നോട്ടുവെക്കാൻ സാധിക്കുകയുള്ളൂവെന്ന് കമീഷൻ ചെയർമാൻ പറഞ്ഞു. അതിന് മനഃശാസ്ത്രപരമായ സാമൂഹിക ഇടപെടൽ ആവശ്യമാണ്. കേന്ദ്ര ശിശുസംരക്ഷണ പദ്ധതികൾ കൂടി സമന്വയിപ്പിച്ചാണ് പ്രവർത്തനം ആസൂത്രണം ചെയ്തിരിക്കുന്നത്. പൊതുഗതാഗത വാഹനങ്ങളിൽ കുട്ടികളുടെ സംരക്ഷണത്തിനുള്ള ഹെൽപ് ൈലൻ നമ്പറുകൾ പ്രദർശിപ്പിക്കുന്നുണ്ടെന്ന് ആർ.ടി.ഒ ഉറപ്പാക്കണമെന്ന് കലക്ടർ നിർദേശിച്ചു. വിദ്യാർഥികളുടെ യാത്ര പ്രശ്നങ്ങളുടെ പരിഹാരത്തിനായി ബസ് ഉടമകളുമായുള്ള യോഗം വിളിച്ചുചേർക്കാനും കലക്ടർ ആർ.ടി.ഒക്ക് നിർദേശം നൽകി. ജില്ല ആശുപത്രിയോടനുബന്ധിച്ചുള്ള വനിത-ശിശു ആശുപത്രി റോഡിലെ വാഹന പാർക്കിങ് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതിനാൽ ഇതുമായി ബന്ധപ്പെട്ട് നഗരസഭ അധികൃതർ ട്രാഫിക്ക് റെഗുലേറ്ററി അതോറിറ്റിക്ക് കത്ത് നൽകണമെന്നും അദേഹം നിർദേശിച്ചു. പാർക്കിങ്ങിന് ബദൽ സംവിധാനം കണ്ടെത്തുക എന്ന നിർദേശവും കലക്ടർ മുന്നോട്ടുവെച്ചു. ജില്ല ആശുപത്രിയിലെ 'അമ്മത്തൊട്ടിലി‍​െൻറ' നിർമാണപ്രവർത്തനങ്ങൾ പുരോഗമിച്ച് വരികയാണെന്നും ഡി.എം.ഒ പ്രതിനിധി ഡോ. ജയന്തി അറിയിച്ചു. ജില്ല ശിശു സംരക്ഷണ യൂനിറ്റ് മുഖേനെ 2018 ഫെബ്രുവരി മുതൽ മേയ് വരെയുള്ള കാലയളവിൽ പോക്സോ നിയമവുമായി ബന്ധപ്പെട്ടുള്ള 34 കേസുകളിൽ പുനരധിവാസവും നിയമസഹായവും കൗൺസലിങ്ങും നൽകിയതായി ജില്ല ശിശുസംരക്ഷണ ഓഫിസർ ജില്ല ശിശു സംരക്ഷണ സമിതി യോഗത്തിൽ അറിയിച്ചു. നാല് ദത്തെടുക്കലും അഞ്ച് ഫോസ്റ്റർ കെയറും നടന്നു. സ്പോൺസർഷിപ് ഇനത്തിൽ 71 കുട്ടികൾക്ക് 11,18,000 രൂപ നൽകി. ജില്ലയിലെ 117 ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ 10 സ്ഥാപങ്ങളുടെ ജെ.ജെ രജിസ്േട്രഷൻ പൂർത്തിയായി, സർട്ടിഫിക്കറ്റ് ലഭിച്ചു. 45 സ്ഥാപനങ്ങളുടെ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കാവൽ പദ്ധതിയിലൂടെ നിയമവുമായി പൊരുത്തപ്പെടാത്ത 122 കുട്ടികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട നടപടികൾ നടത്തിവരുന്നുണ്ട്. യോഗത്തിൽ അസി. ചൈൽഡ് െപ്രാട്ടക്ഷൻ ഓഫിസർ പ്രഫുല്ലദാസ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ഫാ. ജോസ് പോൾ, ചൈൽഡ് ലൈൻ ഡയറക്ടർ ഫാ. ജോർജ് പുത്തൻപുരയ്ക്കൽ, ജില്ല ലേബർ ഓഫിസർ (എൻഫോഴ്സ്മ​െൻറ്) രാമകൃഷ്ണൻ, പൊലീസ്, തദ്ദേശസ്ഥാപന പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം പാലക്കാട്: സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള പെരിന്തൽമണ്ണ-തിരൂർ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരുവർഷത്തെ ഫുഡ് െപ്രാഡക്ഷൻ, ഫുഡ് ആൻഡ് ബിവറേജ് സർവിസ്, ഫ്രണ്ട് ഓഫിസ് ഓപറേഷൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂൺ 11നകം നൽകണം. ഫോൺ : 04933 224025 (പെരിന്തൽമണ്ണ), 0494 2430802 (തിരൂർ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.