പകർച്ചവ്യാധി പ്രതിരോധം: മഹല്ല് കമ്മിറ്റികളുടെ യോഗം

മഹല്ല് കമ്മിറ്റികളുടെ യോഗം: നോമ്പുതുറ സമയത്ത് തിളപ്പിച്ചാറിയ വെള്ളം നൽകണം കോട്ടക്കൽ: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടക്കലിലെ പള്ളികളിൽ നഗരസഭയുടെ നേതൃത്വത്തിൽ പ്രത്യേക ബോധവത്കരണ നോട്ടീസ് ബോർഡുകൾ സ്ഥാപിക്കും. വെള്ളിയാഴ്ച പ്രാർഥനയോട് അനുബന്ധിച്ച് മതപണ്ഡിതരുടെ നേതൃത്വത്തിൽ ശുചിത്വ ബോധവത്കരണം നൽകും. നഗരസഭയുടെ ആഭിമുഖ്യത്തിൽ ചേർന്ന മഹല്ല് കമ്മിറ്റി ഭാരവാഹികളുടെയും പണ്ഡിതരുടെയും യോഗത്തിലാണ് തീരുമാനം. പള്ളികളിൽ നോമ്പുതുറ സമയത്ത് തിളപ്പിച്ചാറിയ വെള്ളമോ അതുപയോഗിച്ചുണ്ടാക്കിയ പാനീയങ്ങളോ മാത്രമേ നൽകൂ. ഭക്ഷണം വിളമ്പാൻ സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കണമെന്നും നിർദേശിച്ചു. ചെയർമാൻ കെ.കെ. നാസർ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അലവി തൈക്കാട്ട്, മുനിസിപ്പൽ സെക്രട്ടറി എ. നൗഷാദ്, മെഡിക്കൽ ഓഫിസർ ഡോ. സെയ്ദ് ഫസൽ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷാജിൽകുമാർ, ബാലകൃഷ്ണൻ, വിവിധ മഹല്ല് ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.