കൊണ്ടോട്ടി: ചൊവ്വാഴ്ച അർധരാത്രിയുണ്ടായ തീപിടിത്തത്തിൽ ബേക്കറി കത്തിനശിച്ചു. പെരുവള്ളൂരിൽ കരിപ്പൂർ പുളിയംപറമ്പ് സ്വദേശി കടൂരൻ അബൂബക്കറിെൻറ ഉടമസ്ഥതയിലുള്ള ബേക്കറിയാണ് കത്തിനശിച്ചത്. മലപ്പുറം, മീഞ്ചന്ത എന്നിവിടങ്ങളിൽനിന്ന് അഗ്നിശമന സേന യൂനിറ്റുകെളത്തിയാണ് തീ അണച്ചത്. ബേക്കറിയിലെ ഫാൻ, ഫ്രിഡ്ജ്, ബേക്കറി സാധനങ്ങൾ എന്നിവ കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. പരിസ്ഥിതി ദിനാചരണം പുളിക്കൽ: മുസ്ലിം ലീഗ് 70ാം വാർഷികത്തിെൻറ ഭാഗമായി പരിസ്ഥിതി ദിനത്തിൽ ഉണ്ണീത്ത്യപറമ്പ് യൂനിറ്റ് എം.എസ്.എഫ് കമ്മിറ്റി 70 വീടുകളിലേക്ക് ഒൗഷധ തൈകൾ വിതരണം ചെയ്തു. ജില്ല എം.എസ്.എഫ് ജനറൽ സെക്രട്ടറി വി.പി. അഹമ്മദ് സഹീർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സഫ്ദർ അധ്യക്ഷത വഹിച്ചു. കെ.കെ. കുഞ്ഞുട്ടി ഹാജി, കെ.കെ. അഹമ്മദ് സുഹൈൽ, ഫാഹിസ് ഒളവട്ടൂർ, സാബിർ, സഫീർ, കെ.സി. ഫാൽഹാൻ, കെ.എ. ആബിദ് റഹ്മാൻ എന്നിവർ സംബന്ധിച്ചു. കൊണ്ടോട്ടി: ന്യൂ സമന്വയ കലാകായിക സാംസ്കാരിക വേദി തോണിക്കല്ല് വൃക്ഷത്തൈ നടലും വിതരണവും ബീരാൻ മൊയ്തീൻ ഹാജി, ബക്കർ വടകര എന്നിവർ നിർവഹിച്ചു. കൊണ്ടോട്ടി: യങ്മെൻസ് ഒളവട്ടൂർ പരിസരത്തെ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു. പഞ്ചായത്ത് അംഗം കെ.പി. സുഹ്റ ഉദ്ഘാടനം ചെയ്തു. വി. നൗഷാദ് അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി: മേലേപറമ്പ് എജുക്കേഷനൽ ആൻഡ് കൾചറൽ യൂത്ത് ആഭിമുഖ്യത്തിൽ 300 ഒാളം വൃക്ഷത്തൈകൾ നട്ടു. നഗരസഭ കൗൺസിലർ പി.എൻ. േമാതി ഉദ്ഘാടനം ചെയ്തു. കൊണ്ടോട്ടി: നീറാട് കലാരഞ്ജിനി ക്ലബ് 'ഒരു തണൽ' സന്ദേശവുമായി വൃക്ഷത്തൈ നട്ടു. സെയ്തലവി മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. കൊണ്ടോട്ടി: പുത്തൂപാടം സ്കൂളിൽ പരിസ്ഥിതി ദിനാചരണം ചെറുകാവ് പഞ്ചായത്ത് പ്രസിഡൻറ് ഷെജിനി ഉണ്ണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം എൻ.കെ. അസ്മാബി അധ്യക്ഷത വഹിച്ചു. വാർഡുതല ഉദ്ഘാടനം വൈസ് പ്രസിഡൻറ് ടി. സിന്ധു നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.