ആരോഗ്യജാഗ്രത: ശുചിത്വം ഉറപ്പാക്കാൻ കോട്ടക്കലിൽ പരിശോധന

കോട്ടക്കൽ: ശുചിത്വം ഉറപ്പാക്കാൻ കർശന പരിശോധനകളും പദ്ധതികളുമായി കോട്ടക്കൽ നഗരസഭ. മാലിന്യം തള്ളുന്നതിനെതിരെ അനൗൺസ്മ​െൻറ് നടത്തുന്നതോടൊപ്പം സി.സി.ടി.വി കാമറകൾകൂടി സ്ഥാപിക്കാനൊരുങ്ങുകയാണ് അധികൃതർ. പകർച്ചവ്യാധികളും മഴക്കാല രോഗങ്ങളും പ്രതിരോധിക്കുന്നതി​െൻറ ഭാഗമായാണ് ശുചിത്വ പരിശോധന. എക്സൈസ്, പൊലീസ് വകുപ്പുകളുടെ സഹകരണത്തോടെ ഇതര സംസ്ഥാന തൊഴിലാളികളുടെയും മറ്റും താമസസ്ഥലത്ത് പരിശോധന നടന്നുവരികയാണ്. കഴിഞ്ഞ ദിവസം കോട്ടപ്പടി ഭാഗത്തെ മൂന്നു ലോഡ്ജുകൾ പരിശോധിച്ചു. ഇതിൽ ശോച്യാവസ്ഥയിൽ കണ്ടെത്തിയ ഒരു ലോഡ്ജ് പൂട്ടാൻ ഉടമക്ക് നോട്ടീസ് നൽകി. മാലിന്യങ്ങൾ റോഡരികിലേക്കും ഓടയിലേക്കും ഒഴുക്കുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് ലോഡ്ജ് പൂട്ടാൻ തീരുമാനിച്ചത്. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി തോടുകളുടെയും മറ്റു ജലേസ്രാതസ്സുകളുടെയും ശുചീകരണം നടക്കുകയാണ്. തുറന്ന സ്ഥലങ്ങളിൽ ഉപ്പിലിട്ടവ, അച്ചാർ എന്നിവ വിൽപന നടത്തിയത് അടപ്പിച്ചു. ഐസ് ഫാക്ടറികളിലും അധികൃതർ പരിശോധന നടത്തുന്നുണ്ട്. മഹല്ല് ഭാരവാഹികളുടെ സഹകരണത്തോടെ ശുചിത്വ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തും. ക്ഷേത്രം, ചർച്ച് ഭാരവാഹികളുടെ യോഗവും ഉടൻ നടക്കും. മാലിന്യം സംസ്കരിക്കുന്നതിനും തരം തിരിക്കുന്നതിനും റീസൈക്ലിങ് യൂനിറ്റ് ഉടൻ ആരംഭിക്കും. മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപെട്ടാൽ നഗരസഭയുടെ ശ്രദ്ധയിൽപെടുത്തണമെന്നും തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ചെയർമാൻ കെ.കെ. നാസർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.