പുതുതലമുറക്ക്​ ആവേശം പകരാൻ പഴയ കളിക്കാരുടെ കൂട്ടായ്മ

കോട്ടക്കൽ: കോട്ടക്കലിലെയും പരിസര പ്രദേശങ്ങളിലെയും പഴയകാല ഫുട്ബാൾ കളിക്കാർ ഒത്തുചേർന്ന് കോട്ടക്കൽ ഓൾഡ് ഫുട്ബാൾ അസോസിയേഷൻ (കോഫ) എന്ന സംഘടനക്ക് രൂപം നൽകി. പഴയ കളിക്കാരുടെ അനുഭവസമ്പത്ത് പുതിയ തലമുറക്ക് പ്രയോജനപ്പെടുത്തുക, അവശതയനുഭവിക്കുന്ന കളിക്കാരെ സഹായിക്കുക, കോട്ടക്കലി​െൻറ ഫുട്ബാൾ പെരുമ നിലനിർത്തുക, കായികപ്രേമികൾക്ക് പൊതുവേദിയൊരുക്കുക എന്നിവയാണ് സംഘടനയുടെ ലക്ഷ്യം. എൻ.പി. ഹരിദാസൻ അധ്യക്ഷത വഹിച്ചു. ടി. ഷംസു സ്വാഗതവും ദാമോധരൻ ആട്ടീരി നന്ദിയും പറഞ്ഞു. സംഘടന മാർഗരേഖ പി. വിനോദൻ അവതരിപ്പിച്ചു. ടി. ഷാഹുൽ ഹമീദ് ചെയർമാനായും ടി. ഷംസു ജനറൽ കൺവീനറായും രാജൻ കുമ്മറമ്പിൽ ട്രഷററുമായി 101 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.