പ്ലാസ്​റ്റിക് മാലിന്യ വിമുക്ത മലപ്പുറത്തിന് ജില്ല പഞ്ചായത്ത്

മലപ്പുറം: പ്ലാസ്റ്റിക് മാലിന്യ വിപത്തിനെ നേരിടാൻ അരയും തലയും മുറുക്കി ജില്ല പഞ്ചായത്ത്. പരിസ്ഥിതിദിനത്തിൽ ചേർന്ന യോഗത്തിലാണ് കർമപദ്ധതി ആവിഷ്കരിച്ചത്. പോസ്റ്റർ പ്രകാശനം ചെയ്ത് ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ പദ്ധതിക്ക് തുടക്കം കുറിച്ചു. പ്രകൃതി സൗഹൃദ ശീലങ്ങളിലേക്കും ശൈലികളിലേക്കും പുതുതലമുറയെ പരിവർത്തനപ്പെടുക എന്നതാണ് കാമ്പയി​െൻറ മുഖ്യലക്ഷ്യം. പ്ലാസ്റ്റിക്കി​െൻറ ഉപയോഗം കുറയൽ, ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് പരമാവധി ഒഴിവാക്കൽ, പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും കൂടിക്കലരുന്ന സാഹചര്യം ഇല്ലാതാക്കൽ, ഉപയോഗിച്ച ശേഷമുള്ള വലിച്ചെറിയലും കത്തിക്കലും തീർത്തും ഇല്ലാതാക്കൽ എന്നിവയാണ് കൈവരിക്കാനുദേശിക്കുന്ന നേട്ടങ്ങൾ. പദ്ധതിയുടെ പ്രഥമ ഘട്ടം ആഗസ്റ്റ് 15ന് അവസാനിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയുള്ള പ്രചാരണ-പ്രവർത്തന പരിപാടികളാണ് ഉദ്ദേശിക്കുന്നത്. നാഷനൽ സർവിസ് സ്കീം കോളജ് ഘടകങ്ങൾക്കാണ് പ്രാദേശിക പരിപാടികളുടെ നിർവഹണ ഉത്തരവാദിത്തം. ഓരോ ഘടകത്തിനും നിശ്ചിത തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ പ്രവർത്തനങ്ങൾ നിശ്ചയിച്ചു നൽകും. പരിസ്ഥിതി വിദ്യാഭ്യാസ പ്രസ്ഥാനമായ ഫ്രണ്ട്സ് ഓഫ് നാച്വറാണ് പദ്ധതിയുടെ സംയോജനം നിർവഹിക്കുന്നത്. പ്ലാസ്റ്റിക് ഇതര/ബദൽ ഉൽപന്നങ്ങളുടെ പ്രദർശനവും സംഘടിപ്പിക്കും. പരിപാടിയുടെ ഭാഗമായി ഹരിത നിയമങ്ങൾ പാലിക്കുമെന്ന പ്രതിജ്ഞയെടുക്കുകയും ഹരിത പ്രോട്ടോകോൾ ബോർഡ് സ്ഥാപിക്കുകയും ചെയ്തു. വൈസ് പ്രസിഡൻറ് സക്കീന പുൽപ്പാടൻ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ഉമ്മർ അറക്കൽ, വി. സുധാകരൻ, കെ.പി. ഹാജറുമ്മ, അനിത കിഷോർ, അംഗം ടി.കെ. റഷീദലി, സെക്രട്ടറി പ്രീതി മേനോൻ, എൻ.എസ്.എസ് ജില്ല കോഓഡിനേറ്റർ എം.പി. സമീറ, ഫ്രണ്ട്സ് ഓഫ് നാച്വർ സെക്രട്ടറി എം.എസ്. റഫീഖ് ബാബു, കാമ്പസ് കോഓഡിനേറ്റർ ഡോ. മുഹമ്മദ് മിന്നത്തുല്ല, പി. രാജു (ഹരിതകേരളം മിഷൻ), ഐ. സമീൽ (പ്രസ് ക്ലബ്), ഒ. ജ്യോതിഷ് (ശുചിത്വമിഷൻ), അഭിജിത് മാരാർ (കുടുംബശ്രീ മിഷൻ), കെ.പി. നജ്മുദ്ദീൻ (യുവജന ക്ഷേമ ബോർഡ്), മുഹമ്മദ് ജൗഹർ (നെഹ്റു യുവകേന്ദ്ര), ആർ. രമേഷ് കുമാർ (ജില്ല സാക്ഷരത മിഷൻ) തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.