കൊച്ചി: എടത്തലയിൽ മഫ്തിയിൽ പൊലീസുകാർ സഞ്ചരിച്ച സ്വകാര്യ കാർ ബൈക്കിൽ തട്ടിയത് ചോദ്യം ചെയ്ത ഉസ്മാനെ കസ്റ്റഡിയിൽ എടുത്ത് മർദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസ് എടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്തി ആലുവ റൂറൽ എസ്.പി മൂന്നാഴ്ചക്കകം വിശദീകരണം നൽകണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിട്ടു. അന്വേഷണത്തിൽ പൊലീസുകാർ നിയമം കൈയിലെടുത്തതായി മനസ്സിലാക്കിയാൽ വകുപ്പുതല നടപടി ഉൾപ്പെടെ കേരള പൊലീസ് നിയമത്തിെല വ്യവസ്ഥകൾ പ്രകാരം കർശന നടപടി സ്വീകരിക്കണമെന്നും കമീഷൻ എസ്.പിക്ക് നിർദേശം നൽകി. കേസ് ഇൗ മാസം 29ന് എറണാകുളത്ത് നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.