പരിസ്ഥിതി ദിനം: തൈകൾ നടുക മാത്രമല്ല, സംരക്ഷിക്കുകയും വേണം -എം.ബി. രാജേഷ് എം.പി

പാലക്കാട്: പരിസ്ഥിതി ദിനത്തിൽ തൈകൾ നടുക മാത്രമല്ല, നട്ട തൈകൾ സംരക്ഷിക്കുകയും വേണമെന്ന് എം.ബി. രാജേഷ് എം.പി. പരിസ്ഥിതി ദിനത്തോടനുബന്നിച്ച് സാമൂഹിക വനവത്കരണ വിഭാഗം സംഘടിപ്പിച്ച ഹരിതകേരളം ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തുടർന്ന് വിക്ടോറിയ കോളജ് പരിസരത്ത് എം.പി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എന്നിവർ വൃക്ഷെത്തെകൾ നട്ടു. വിക്ടോറിയ കോളജ് മുതൽ ജില്ല ആശുപത്രി വരെ പരിസ്ഥിതിദിന സന്ദേശറാലി നടത്തി. നന്മ അംഗങ്ങൾ, പരിസ്ഥിതി പ്രവർത്തകർ, വിദ്യാർഥികൾ, വനം വകുപ്പുദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. വിക്ടോറിയ കോളജിൽ നടന്ന പരിപാടിയിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ശാന്തകുമാരി, നഗരസഭ ചെയർപേഴ്സൻ പ്രമീള ശശിധരൻ, നഗരസഭ കൗൺസിലർ സൗമിനി, അകത്തേത്തറ പഞ്ചായത്ത് പ്രസിഡൻറ് ഡി. സദാശിവൻ, വനം വകുപ്പുദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. സർക്കാർ ഓഫിസുകൾ ഇനി ഹരിതം പാലക്കാട്: മാലിന്യ സംസ്കരണം കാര്യക്ഷമമാക്കി സർക്കാർ ഓഫിസുകളിൽ ഹരിതചട്ടം നടപ്പാക്കുന്നത് ഓഫിസുകളെ കൂടുതൽ ജനസൗഹൃദപരമാക്കുമെന്ന് ഹരിത കേരളം മിഷൻ ജില്ല ചെയർമാനും ജില്ല പഞ്ചായത്ത് പ്രസിഡൻറുമായ കെ. ശാന്തകുമാരി പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജി.എസ്.ടി വകുപ്പ് സമ്മേളനഹാളിൽ ഗ്രീൻ േപ്രാട്ടോകോൾ ഓഫിസ് ജില്ലതല പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അവർ. അഡീഷനൽ ഡിസ്ട്രിക് മജിസ്േട്രറ്റ് ടി. വിജയൻ അധ്യക്ഷത വഹിച്ചു. ഹരിത ഓഫിസ് പ്രതിജ്ഞ ജി.എസ്.ടി വകുപ്പ് ഡെപ്യൂട്ടി കമീഷണർ ഫിറോസ് കാട്ടിൽ ചൊല്ലിക്കൊടുത്തു. ഗ്രീൻ േപ്രാട്ടോകോൾ റിപ്പോർട്ട് ജി.എസ്.ടി വകുപ്പ് നോഡൽ ഓഫിസർ പി.കെ. സന്തോഷ് അവതരിപ്പിച്ചു. ഡി.എം.ഒ ഡോ. കെ.പി. റീത്ത, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.എ. നാസർ, ജി.എസ്.ടി വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ഹരിത കേരളം മിഷൻ ജില്ല കോഓഡിനേറ്റർ വൈ. കല്യാണകൃഷ്ണൻ, ഗ്രീൻ േപ്രാട്ടോകോൾ ഓഫിസർ കെ.പി. രാജേഷ്, സർവിസ് സംഘടന നേതാക്കളായ സാജൻ, മുരളി, സുരേഷ്കുമാർ, രാധാകൃഷ്ണൻ, വിജയരാഘവൻ, ശശികുമാർ എന്നിവർ സംസാരിച്ചു. പരിസ്ഥിതിദിനം ആചരിച്ച് ബ്ലോക്ക് പഞ്ചായത്തുകൾ അഗളി പ്ലാസ്റ്റിക് രഹിത പഞ്ചായത്ത് പാലക്കാട്: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അഗളിയെ പ്ലാസ്റ്റിക് രഹിത പഞ്ചായത്തായി പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ശ്രീലക്ഷ്മി ശ്രീകുമാറാണ് പ്രഖ്യാപനം നടത്തിയത്. അട്ടപ്പാടിയിൽ പരിസ്ഥിതി ദിനാചരണത്തി​െൻറ ബ്ലോക്ക്തല ഉദ്ഘാടനം പ്രസിഡൻറ് ഈശ്വരിരേശൻ നിർവഹിച്ചു. ഹരിത കേരളത്തി‍​െൻറ ഭാഗമായി നടപ്പാക്കുന്ന ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ സന്ദേശവുമായി ഉദ്യോഗസ്ഥർ, കുട്ടികൾ, പൊതുജനങ്ങൾ എന്നിവർ ചേർന്ന് ഗൂളിക്കടവു മുതൽ അഗളി വരെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്തു. കൂടാതെ ഹരിത േപ്രാട്ടോകോൾ അനുസരിച്ച് ഓഫിസുകളും വൃത്തിയാക്കി. ബ്ലോക്കിന് കീഴിലെ മൂന്നു പഞ്ചായത്തുകളിലായി വൃക്ഷെത്തെകൾ നട്ടു. നാട്ടുഫലവൃക്ഷങ്ങളുടെ പരിപോഷണം ലക്ഷ്യമിട്ടുള്ള തേൻകനിവനം പദ്ധതിയുടെ ഭാഗമായി ബ്ലോക്കിൽ ജൂലൈ 15നകം തൈ നടൽ പൂർത്തിയാക്കും. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത്തല പരിസ്ഥിതിദിനാചരണ ഉദ്ഘാടനം നെല്ലായ ഗ്രാമപഞ്ചായത്തിലെ മാവുണ്ടരിക്കടവിൽ ബ്ലോക്ക് പ്രസിഡൻറ് ശിവരാമൻ നിർവഹിച്ചു. വൈസ് പ്രസിഡൻറ് കെ.പി. വസന്ത അധ്യക്ഷത വഹിച്ചു. 500 മുളംതൈകളാണ് പരിപാടിയുടെ ഭാഗമായി നട്ടത്. നെല്ലായ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മുഹമ്മദ് ഷാഫി മുഖ്യാതിഥിയായി. മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡൻറ് കെ.പി. ഷൈജ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ പി.പി. രാധാരമണി അധ്യക്ഷത വഹിച്ചു. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡൻറ് എൻ. സെയ്തലവി വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരത്തെ പുഞ്ചപാടം എ.യു.പി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. അരവിന്ദാക്ഷൻ പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപിക പി. ജയശ്രീ അധ്യക്ഷത വഹിച്ചു. പട്ടാമ്പിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.എം. മുഹമ്മദലി മാസ്റ്റർ മരത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സുമ സുന്ദരം അധ്യക്ഷത വഹിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ തിരുമറ്റക്കോട് ഗ്രാമപഞ്ചായത്തിൽ നിളാതീരത്ത് ഒരു കിലോമീറ്ററിൽ നൂറ്റമ്പതോളം വൃക്ഷത്തൈകൾ നട്ട് പ്രസിഡൻറ് കെ.പി.എം. പുഷ്പജ ഉദ്ഘാടനം നിർവഹിച്ചു. തിരുമറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ടി.എ. പ്രസാദ് അധ്യക്ഷത വഹിച്ചു. ആലത്തൂർ ബ്ലോക്ക് പഞ്ചായത്തുതല ഉദ്ഘാടനം എരിമയൂർ പഞ്ചായത്തിലെ കുനിശ്ശേരി ചേരാമംഗലം റോഡി‍​െൻറ വശങ്ങളിൽ വൃക്ഷത്തൈ നട്ട് പ്രസിഡൻറ് സി.കെ. ചാമുണ്ണി നിർവഹിച്ചു. നെന്മാറ ബ്ലോക്ക് പഞ്ചായത്തിൽ പരിസ്ഥിതിദിനം ബ്ലോക്ക്തല ഉദ്ഘാടനം നെന്മാറ എൻ.എസ്.എസ് കോളജിൽ ബ്ലോക്ക് പ്രസിഡൻറ് പി.വി. രാമകൃഷ്ണൻ നിർവഹിച്ചു. കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്തി‍​െൻറ വൃക്ഷത്തൈ വിതരണം പ്രസിഡൻറ് ഷേർളി ഉദ്ഘാടനം ചെയ്തു. ചിറ്റൂർ ബ്ലോക്കിലെ പരിസ്ഥിതി ദിനാചരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.വി. കന്യവും പാലക്കാട് ബ്ലോക്ക് പരിസ്ഥിതി ദിനാചരണം പ്രസിഡൻറ് എം.ബി. ബിന്ദുവും ഉദ്ഘാടനം ചെയ്തു. മണ്ണൂർ, മങ്കര ഗ്രാമപഞ്ചായത്തുകളിലായാണ് ബ്ലോക്ക്തല ഉദ്ഘാടനം സംഘടിപ്പിച്ചത്. ബ്ലോക്കിന് കീഴിലെ എല്ലാ പഞ്ചായത്തുകളിലും തൈകൾ നട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.