എടപ്പാള്‍: തിയറ്റർ പീഡനക്കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയ ചങ്ങരംകുളം മുൻ എസ്.െഎ കെ.ജി. ബേബിയുടെ അറസ്റ്റ് ആഭ്യന്തര വകുപ്പിെൻറ മുഖം രക്ഷിക്കാൻ. കുറ്റകൃത്യം പുറത്തുകൊണ്ടുവന്ന തിയറ്റർ ഉടമ ഇ.സി. സതീശനെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് ആഴ്ചകളോളം എസ്.െഎയുടെ അറസ്റ്റ് വെച്ചുതാമസിപ്പിച്ച പൊലീസ് നടപടിക്ക് തയാറായത്. തിയറ്റർ ഉടമയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച നിയമസഭയില്‍ പ്രതിപക്ഷം ബഹളം വെക്കുകയും ഇറങ്ങി പോവുകയും ചെയ്തിരുന്നു. സംഭവത്തെകുറിച്ച് ഡി.ജി.പിയോട് മുഖ്യമന്ത്രി വിശദീകരണം ചോദിച്ചിരുന്നു. പൊലീസ് പ്രതികാരനടപടി സ്വീകരിക്കരുതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചു. തിയറ്റർ ഉടമയെ തേജോവധം ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നുണ്ട്. പൊലീസ് നടപടിയെ ന്യായീകരിച്ചാണ് പ്രചാരണം. വിഷയത്തെ രാഷ്ട്രീയവത്കരിക്കാനും സതീശനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ച് അവഹേളിക്കാനും നീക്കമുണ്ട്. അറസ്റ്റിനെതിരെ എടപ്പാളിലും ചങ്ങരംകുളത്തും ചൊവ്വാഴ്ച പ്രതിഷേധ പ്രകടനം നടന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി തിങ്കളാഴ്ച എടപ്പാളില്‍ പ്രകടനം നടത്തി. ചൊവ്വാഴ്ച യുവമോർച്ച പ്രവര്‍ത്തകര്‍ ചങ്ങരംകുളം പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. കുറ്റകൃത്യം പുറത്തുകൊണ്ടുവന്ന സതീശനെ പ്രതി ചേർത്തതിനെതിരെ തിയറ്റർ ഉടമകളുടെ സംഘടന ഹൈകോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സതീശനെ കഴിഞ്ഞ തിങ്കളാഴ്ചയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.