മാലിന‍്യമുക്ത ചാലിയാർ പദ്ധതി: ആസൂത്രണ യോഗം ചേർന്നു

നിലമ്പൂർ: മാലിന‍്യമുക്ത ചാലിയാർ പദ്ധതിയുടെ ഭാഗമായി നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ആസൂത്രണ യോഗം ചേർന്നു. ജില്ല പ്ലാനിങ് ബോർഡി‍​െൻറ അംഗീകാരം ലഭിച്ച പദ്ധതി വേഗത്തിലാക്കുന്നത് ചർച്ച ചെയ്യാനാണ് യോഗം വിളിച്ചു ചേർത്തത്. കഴിഞ്ഞ മാസം 25നാണ് ജില്ല പ്ലാനിങ് ബോർഡ് 193.5 കോടി രൂപയുടെ അംഗീകാരം നൽകിയത്. നിലമ്പൂർ ബ്ലോക്കി‍​െൻറ പരിധിയിൽ വരുന്ന ആറ് പഞ്ചായത്തുകളിലാണ് പദ്ധതി നടത്തിപ്പ്. ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെയാവും പദ്ധതി. ഗ്രാമപഞ്ചായത്തുകളുടെ ടോട്ടൽ സാനിട്ടേഷൻ ഫണ്ടുകൾ ഇതിൽ ലയിപ്പിച്ചായിരിക്കും ഇനി മുതൽ സാനിട്ടേഷൻ പദ്ധതികൾ നടത്തുക. ജനകീയ പങ്കാളിത്തത്തോടെ ജില്ലയിൽ നടപ്പാക്കുന്ന പദ്ധതിയാണ് മാലിന്യ മുക്ത ചാലിയാർ. ജൂൺ 21ന് രാവിലെ 10ന് നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വിപുലമായ യോഗം വിളിച്ചു ചേർക്കും. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാർ, അംഗങ്ങൾ, പ്രധാനാധ്യാപകർ, പി.ടി.എ പ്രസിഡൻറുമാർ, എ.ഡി.എസ് പ്രസിഡൻറുമാർ, രാഷ്ട്രീയ സാമൂഹിക സംഘടന പ്രതിനിധികൾ, ക്ലബ് ഭാരവാഹികൾ, വകുപ്പ് മേധാവികൾ എന്നിവരെ യോഗത്തിൽ പങ്കെടുപ്പിക്കും. രണ്ടു വർഷംകൊണ്ട് പദ്ധതി നടപ്പാക്കാനാണ് തീരുമാനമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.പി. സുഗതൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.